ഹാഷിം സാലിയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കുടുംബം

ആലപ്പുഴ: ഹാഷിം സാലിയുടെ അപ്രതീക്ഷിത വിയോഗം താങ്ങാനാകാതെ കുടുംബം. വെള്ളിയാഴ്ച വൈകുന്നേരം ദേശീയപാതയില്‍ തങ്കി കവലക്ക് സമീപം കണ്ടെയ്നർ ലോറി സ്കൂട്ടറിലിടിച്ചാണ് ഹാഷിമിന് ദാരുണ അന്ത്യം സംഭവിച്ചത്. ഇദ്ദേഹത്തി​െൻറ വേർപാടോടെ കുടുംബത്തി​െൻറ താങ്ങും തണലുമാണ് നഷ്ടമായത്. സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ചുരിദാർ മെറ്റീരിയൽസും ബെഡ്ഷീറ്റും വിൽക്കുന്ന ഹാഷിമി​െൻറ വരുമാനം കൊണ്ടാണ് ഭാര്യ ഫാത്തിമയും മക്കളായ അഫീന, സഫീന എന്നിവരടങ്ങുന്ന നിർധന കുടുംബം കഴിഞ്ഞിരുന്നത്. സംഭവം അറിഞ്ഞ് ഹാഷിമി​െൻറ വീടായ വെള്ളക്കിണർ തൈപ്പറമ്പിലേക്ക് സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിലക്കാത്ത പ്രവാഹമാണ്. സി.പി.എമ്മി​െൻറ സിവിൽ സ്റ്റേഷൻ കിഴക്ക് ബ്രാഞ്ചിലെ അംഗം കൂടിയായ ഇദ്ദേഹം നാട്ടിൽ എല്ലാവരുടെയും പ്രിയപ്പട്ടവനായിരുന്നു. വിദ്യാർഥികളായ സഫ്നക്കും അഫ്നക്കും പിതാവി​െൻറ വിയോഗം ഇനിയും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. ഹാഷിമി​െൻറ അകാലവിയോഗത്തോടെ കുടുംബത്തി​െൻറ അത്താണി നഷ്ടപ്പെട്ടതോർത്ത് വേദനിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും. മണൽചിത്ര പ്രദർശനം ഇന്നുമുതൽ ആലപ്പുഴ: മണൽത്തരികളുടെ മാസ്മരിക ശോഭയിൽ ഒരുക്കിയ വിസ്മയ ചിത്രങ്ങളുടെ പ്രദർശനത്തിന് ആലപ്പുഴയിൽ ശനിയാഴ്ച തുടക്കമാകും. ജില്ല പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിലെ സീനിയർ ക്ലർക്ക് പള്ളിച്ചൽ രാജമോഹന​െൻറ മണൽചിത്രങ്ങളാണ് ചിറപ്പുത്സവ കാലത്ത് കലാ ആസ്വാദകർക്ക് മുന്നിലെത്തുന്നത്. വിവിധ കടൽത്തീരങ്ങളിൽനിന്ന് ശേഖരിച്ച പല നിറത്തിലുള്ള മണലാണ് ചിത്രങ്ങൾക്ക് ഉപയോഗിച്ചത്. നഗരചത്വരം ആർട്ട് ഗാലറിയിൽ രാവിലെ 10ന് സംവിധായകൻ ഫാസിൽ ഉദ്ഘാടനം ചെയ്യും. ചിക്കൂസ് ശിവൻ അധ്യക്ഷത വഹിക്കും. ആലപ്പുഴ പ്രസ് ക്ലബ് സെക്രട്ടറി ജി. ഹരികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തും. പ്രദർശനം 31വരെ നീളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.