ക്രിസ്​മസ് വിപണികള്‍ ഇന്നുമുതൽ

മാന്നാര്‍: ചെന്നിത്തല തൃപ്പെരുന്തുറ സർവിസ് സഹകരണബാങ്ക് കണ്‍സ്യൂമര്‍ഫെഡി​െൻറ സഹകരണത്തോടെ ചെന്നിത്തലയിലും ഇരമത്തൂരിലും ക്രിസ്മസ് വിപണികള്‍ ശനിയാഴ്ച ആരംഭിക്കും. ജനുവരി രണ്ടുവരെ പ്രവര്‍ത്തിക്കുന്ന വിപണിയില്‍ 16 ഇനം സർക്കാർ സബ്‌സിഡിയോടെ ലഭിക്കുമെന്ന് ബാങ്ക് പ്രസിഡൻറ് ഐപ്പ് ചാണ്ടപ്പിള്ള അറിയിച്ചു. ഗതാഗത നിയന്ത്രണം ചെങ്ങന്നൂർ:- പുളിഞ്ചുവട് -ആലാ അത്തലക്കടവ് റോഡ് നവീകരിക്കുന്നതി​െൻറ ഭാഗമായി 26- മുതൽ ഇതുവഴി ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.