റെക്കോഡിൽ ഇടം നേടി തൃശൂരിെൻറ മെഗാമാർഗം കളി

തൃശൂര്‍: ബെസ്റ്റ് ഓഫ് ഇന്ത്യ റെേക്കാഡ്സിലും യൂനിവേഴ്‌സല്‍ റെേക്കാഡ് ഫോറത്തിലും ഇടംനേടി തൃശൂരില്‍ അമ്മമാരുടെ മെഗാ മാര്‍ഗംകളി. തൃശൂര്‍ അതിരൂപത മാതൃവേദി അംഗങ്ങളായ 1200 പേരാണ് തൃശൂര്‍ ലൂര്‍ദ് കത്തീഡ്രല്‍ അങ്കണത്തില്‍ നടന്ന മാര്‍ഗംകളിയില്‍ അണിനിരന്നത്. ഇരിങ്ങാലക്കുട രൂപതയിലെ തെക്കന്‍ താണിശേരി ഇടവകാംഗങ്ങളായ 646 അമ്മമാര്‍ അണിനിരന്ന മാര്‍ഗംകളിയുടെ റെേക്കാഡാണ് ഭേദിച്ചത്. കളി 11 മിനിറ്റ് നീണ്ടു. ബെസ്റ്റ് ഓഫ് ഇന്ത്യ റെേക്കാഡ്സ് അസോസിയേറ്റ് എഡിറ്റര്‍ സ്മിത തോമസി​െൻറ നേതൃത്വത്തില്‍ ഡല്‍ഹിയില്‍നിന്നുള്ള ആറംഗ പ്രതിനിധി സംഘം പരിശോധനക്കെത്തിയിരുന്നു. റെേക്കാഡ് ഭേദിച്ചതായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഫലകം സ്മിത തോമസില്‍നിന്ന് മാതൃവേദി ഡയറക്ടര്‍ ഫാ. ഡെന്നി താണിക്കല്‍ ഏറ്റുവാങ്ങി. തൃശൂര്‍ അതിരൂപതയില്‍ മാതൃവേദി സ്ഥാപിതമായതി​െൻറ വജ്രജൂബിലി വര്‍ഷ സമാപനാഘോഷത്തോടനുബന്ധിച്ചാണ് മെഗാ മാര്‍ഗംകളി സംഘടിപ്പിച്ചത്. അതിരൂപത ആർച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. മാതൃവേദി അസി. ഡയറക്ടര്‍ അല്‍ജോ കരേരക്കാട്ടില്‍, ഭാരവാഹികളായ ബീന ജോഷി, മേഴ്‌സി വര്‍ഗീസ്, ജൂലി ബാബു, ഷെജി നിക്‌സണ്‍ എന്നിവര്‍ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.