വയ്യാങ്കരച്ചിറ ടൂറിസം: നിർമാണ പുരോഗതി വിലയിരുത്തി

ചാരുംമൂട്: വയ്യാങ്കരച്ചിറ ടൂറിസം പദ്ധതി നിർമാണപുരോഗതി വിലയിരുത്താൻ ആർ. രാജേഷ് എം.എൽ.എയും വിദഗ്ധസംഘവും എത്തി. ആദ്യഘട്ടത്തിൽ 1.29 കോടി രൂപയുടെ പ്രവർത്തനമാണ് നടക്കുന്നത്. ചിറയുടെ വടക്ക് ഇരിപ്പടങ്ങളുടെ നിർമാണം പുരോഗമിക്കുന്നു. ബോട്ടുകൾ അടുപ്പിക്കുന്നതിന് തട്ടി​െൻറ പണി പൂർത്തീകരിച്ചു. പുല്ല്, ചെടികൾ എന്നിവ വെച്ചുപിടിപ്പിക്കൽ തുടങ്ങി. ബോട്ട്െജട്ടിയുടെ പണി പൂർത്തീകരിച്ചു. ചിൽഡ്രൻസ് ഏരിയ, നടപ്പാത, ലൈറ്റ് എന്നിവ സ്ഥാപിക്കും. കൊല്ലം, ആലപ്പുഴ ജില്ലകേളാട് ചേർന്ന പ്രദേശമാണിത്. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രജനി ജയദേവ്, താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത, ടൂറിസം േപ്രാജക്ട് എൻജിനീയർ ഇ.എം. ശ്രീദേവി, കിറ്റ് കോ േപ്രാജക്ട് എൻജിനീയർ ബി. കമൽ കുമാർ, വാർഡ് അംഗം വി. രാജു എന്നിവരും എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു. ചിങ്ങോലി പഞ്ചായത്ത് ഒാഫിസ് പുതുമോടിയിേലക്ക് ഹരിപ്പാട്: ചിങ്ങോലി പഞ്ചായത്ത് ഒാഫിസ് സൗകര്യം വർധിപ്പിച്ച് മോടി കൂട്ടുന്നു. 37 വർഷം പഴക്കമുള്ള കെട്ടിടത്തോട് ചേർന്നാണ് നിർമാണം പുരോഗമിക്കുന്നത്. നിലവിലെ ഒറ്റനില കെട്ടിടത്തിൽ നാല് മുറിയും ഹാളുമാണുള്ളത്. ഫ്രണ്ട് ഒാഫിസും സന്ദർശകർക്ക് ഇരിക്കാനുള്ള സ്ഥലവും ഉൾപ്പെടെ രണ്ട് മുറികൂടി നിർമിക്കും. മുകളിലത്തെ ഒരുനില ഒാഫിസായും പ്രസിഡൻറിനും സെക്രട്ടറിക്കും പ്രത്യേക മുറിയും യോഗഹാളും ഉണ്ടാകും. 24 ലക്ഷം രൂപയാണ് നിർമാണ ചെലവെന്ന് പഞ്ചായത്ത് പ്രസിഡൻറ് എച്ച്. നിയാസ് പറഞ്ഞു. ജനുവരിയോടെ ഉദ്ഘാടനം നടത്താനാണ് യു.ഡി.എഫ് നേതൃത്വത്തിെല ഭരണസമിതി ഉദ്ദേശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.