വിലക്കയറ്റത്തിനെതിരെ ധർണ

ആലപ്പുഴ: രൂക്ഷമായ വിലക്കയറ്റത്തിന് പരിഹാരം ഉണ്ടാക്കുക, സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ കൂടി നിത്യോപയോഗ സാധനങ്ങൾ മതിയായ അളവിൽ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ജനപക്ഷം ജില്ല കമ്മിറ്റി കലക്ടറേറ്റ് ധർണ നടത്തി. സംസ്ഥാന വൈസ് ചെയർമാൻ എസ്. ഭാസ്കരൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. ആൻറണി കരിപ്പാശ്ശേരി, ബൈജു മാന്നാർ, ഇ. ഷാബ്്ദീൻ, ജോർജ് തോമസ് ഞാറക്കാട്ടിൽ, എൻ.എ. നജ്മുദ്ദീൻ, ബെൻസി വർഗീസ്, കുഞ്ഞുമോൾ രാജ, ഡോ. കെ.എസ്. കൃപാലിനി, ജോ നെടുങ്ങാട്, ജെറിൻ ജോസഫ്, മൈഥിലി പദ്മനാഭൻ, ലൈസമ്മ ബേബി, എസ്. സുമേഷ്, ജേക്കബ് ജോസഫ്, അജോ ജോൺ സക്കറിയ, അബ്്ദുൽ മനാഫ് എന്നിവർ സംസാരിച്ചു. കാർഷിക വ്യവസായിക പ്രദർശനം നാളെ മുതൽ ആലപ്പുഴ: 28ാമത് കാർഷിക വ്യവസായിക പ്രദർശനം എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് നഗരസഭ ചെയർമാൻ തോമസ് ജോസഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ല അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റി കൃഷിവകുപ്പി​െൻറയും എസ്.ഡി കോളജ് ബോട്ടണി വിഭാഗത്തി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മേള 28 വരെ നീളും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് മന്ത്രി ജി. സുധാകരൻ പ്രദർശനവും കെ.സി. വേണുഗോപാൽ എം.പി പവിലിയനും ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ രവി പാലത്തുങ്കൽ, എ.എൻ പുരം ശിവകുമാർ തുടങ്ങിയവരും പെങ്കടുത്തു. ഓഖി: രാജ്ഭവന്‍ ധര്‍ണ നാളെ ആലപ്പുഴ: ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന കമ്മിറ്റി വെള്ളിയാഴ്ച രാജ്ഭവന്‍ ധര്‍ണ നടത്തും. സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.