നായ്​ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തിയ വയോധികയുടെ മൃതദേഹം സംസ്​കരിച്ചു

മാവേലിക്കര: തെരുവുനായ്ക്കൾ കടിച്ചുകീറിയ നിലയിൽ വീട്ടില്‍നിന്ന് കണ്ടെത്തിയ വയോധികയുടെ മൃതദേഹം സംസ്കരിച്ചു. തഴക്കര അറുനൂറ്റിമംഗലം തോട്ടിങ്കല്‍ വീട്ടില്‍ പരേതനായ ശുഭേന്ദ്ര​െൻറ ഭാര്യ സരസ്വതിയുടെ (65) മൃതദേഹമാണ് തിങ്കളാഴ്ച വൈകുന്നേരം അേഞ്ചാടെ വീട്ടിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയത്. മുടിയും കഴുത്തി​െൻറ പിന്‍ഭാഗവും കത്തിക്കരിഞ്ഞ നിലയിലും മുട്ടിനുതാഴെയുള്ള ഭാഗം തെരുവുനായ്കള്‍ കടിച്ചുകീ‌റി ഭക്ഷിച്ച നിലയിലുമായിരുന്നു. സംഭവത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. മാനസികാസ്വാസ്ഥ്യം മൂര്‍ച്ഛിച്ച് അടുത്തേക്ക് ചെല്ലുന്നവരെ ഉപദ്രവിക്കുന്ന അവസ്ഥയായിരുന്നു ഇവർക്കെന്ന് പൊലീസ് പറഞ്ഞു. കുട്ടികളില്ലാത്ത ഇവര്‍ രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവ് ശുഭേന്ദ്രന്‍ മരിച്ചശേഷം ഒറ്റക്കായിരുന്നു താമസം. തെരുവില്‍ അലഞ്ഞുനടന്നിരുന്ന ഇവരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് അടുത്തുള്ള വൃദ്ധസദനത്തില്‍ എത്തിച്ചിരുന്നു. എന്നാല്‍, കുറച്ചുകാലത്തിനുശേഷം ഇറങ്ങിപ്പോന്നു. പിന്നീട് നാട്ടുകാരും ബന്ധുക്കളും വല്ലപ്പോഴും ഭക്ഷണം നൽകിവന്നു. ഒരാഴ്‌ചയായി പുറത്തേക്ക് കാണാനില്ലായിരുന്നു. നാട്ടുകാർ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തുകയും ചെയ്തു. മൃതദേഹത്തിന് ഒരാഴ്ചയില്‍ കൂടുതല്‍ പഴക്കമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. അസ്വാഭാവികത ഇല്ലെന്നും പാചകം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണത് കാരണമാകാം മുടിയും ശരീരഭാഗങ്ങളും കരിഞ്ഞതെന്നും എസ്.ഐ ജിജിന്‍ ജോസഫ് പറഞ്ഞു. ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്ത മൃതദേഹം സംസ്‌കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.