മത്സ്യത്തൊഴിലാളികളുടെ അപകട മരണം: നഷ്​ടപരിഹാരം 10 ലക്ഷമാക്കി

ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ അപകട മരണത്തിന് നൽകുന്ന നഷ്ടപരിഹാര തുക ഡിസംബർ 17 മുതൽ അഞ്ച് ലക്ഷത്തിൽനിന്ന് 10 ലക്ഷമായി വർധിപ്പിച്ചതായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗുരുതര പരിക്കേൽക്കുന്നവർക്കുള്ള തുക 2.5 ലക്ഷത്തിൽനിന്ന് അഞ്ച് ലക്ഷമായും ഉയർത്തി. അനുബന്ധ മത്സ്യത്തൊഴിലാളികൾക്കും ഇതേ തുക ലഭിക്കും. കൂടാതെ, എൽ.െഎ.സിയുമായി ചേർന്നുള്ള പദ്ധതിയിൽ 75,000 രൂപയും ലഭിക്കും. ക്രിസ്മസ് പ്രമാണിച്ച് മത്സ്യത്തൊഴിലാളികൾക്ക് മൂന്നുമാസത്തെ പെൻഷൻ വെള്ളിയാഴ്ച മുതൽ ലഭിക്കും. ബോർഡിലെ ജീവനക്കാർ മൂന്നുദിവസത്തെ വേതനം ഒാഖി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമെന്നും അദ്ദേഹം അറിയിച്ചു. റീജനൽ എക്സിക്യൂട്ടിവ് ഒാഫിസർ എം.എസ്. സ്മിതയും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.