കൊട്ടിയൂർ പീഡനം: കുറ്റമുക്​തരാക്കണമെന്ന ഹരജി തള്ളി

കൊച്ചി: കണ്ണൂർ െകാട്ടിയൂരിൽ വൈദികന്‍ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിൽ കുറ്റമുക്തരാക്കണമെന്ന നാലുപ്രതികളുടെ ഹരജി ഹൈകോടതി തള്ളി. പീഡനവിവരം മറച്ചുവെെച്ചന്നതുൾപ്പെടെ കേസിൽ പ്രതികളായ ഡോ. സിസ്റ്റർ ടെസി ജോസഫ്, ഫാ. തോമസ് തേരകം, സിസ്റ്റർ ഒഫീലിയ, ഡോ. സിസ്റ്റർ ബെറ്റി ജോസ് എന്നിവരുടെ ഹരജികളാണ് തള്ളിയത്. പള്ളിവികാരി റോബിൻ വടക്കുഞ്ചേരിയുടെ പീഡനത്തിനിരയായ 16കാരി ആശുപത്രിയിൽ പ്രസവിച്ചിരുന്നു. മൂന്നാം പ്രതി ഡോ. സിസ്റ്റര്‍ ടെസി ജോസ് കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഉദ്യോഗസ്ഥയാണ്. വയനാട് ജില്ല ശിശുക്ഷേമ സമിതി മുന്‍ അംഗങ്ങളാണ് എട്ടാം പ്രതി ഫാ. തോമസ് തേരകം, ഒമ്പതാം പ്രതി സിസ്റ്റർ ബെറ്റി ജോസ് എന്നിവർ. വൈത്തിരി ഹോളിക്രോസ് ഇന്‍ഫൻറ് മേരി മന്ദിരം സൂപ്രണ്ടായ സിസ്റ്റര്‍ ഒഫീലിയ പത്താം പ്രതിയാണ്. പൊലീസ് അന്യായമായി പ്രതിയാക്കിയതാണെന്നും കേസ് റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. പ്രതികളെ കുറ്റമുക്തരാക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.