മെട്രോയിലെ സുരക്ഷവീഴ്​ച: അന്വേഷണം തുടങ്ങി

കൊച്ചി: യാത്രക്കാരൻ മദ്യലഹരിയിൽ ട്രാക്കിലേക്ക് ചാടിയതിനെത്തുടർന്ന് കൊച്ചി മെട്രോ ഒരു മണിക്കൂറോളം നിലക്കാനിടയായ സംഭവത്തിൽ അന്വേഷണം തുടങ്ങി. സുരക്ഷവീഴ്ചയുണ്ടായോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് േപ്രാജക്ട് ഡയറക്ടർ നടത്തുന്ന അന്വേഷണ റിപ്പോർട്ട് 26ന് സമർപ്പിക്കും. മദ്യപിച്ചെത്തുന്നവരെ പിടികൂടാൻ ബ്രീത്ത് അനലൈസർ സംവിധാനം സഹിതമാണ് മെട്രോ പൊലീസിനെ നിയോഗിച്ചിരിക്കുന്നത്. എന്നിട്ടും അമിതമദ്യലഹരിയിൽ എത്തിയത്കണ്ടെത്താനായില്ലെന്നതും ട്രാക്കിലിറങ്ങി ഒാടിയതും ഗുരുതര സുരക്ഷവീഴ്ചയായാണ് വിലയിരുത്തുന്നത്. ജൂൺ 16ന് സർവിസ് തുടങ്ങിയ മെട്രോയിൽ ഇത്തരം സംഭവം ആദ്യമാണ്. നേരിയ തോതിൽ മദ്യപിച്ചവർക്ക് പോലും മെട്രോയിൽ പ്രവേശനം ഇല്ലെന്നിരിക്കെയാണ് സംവിധാനത്തെ ആകെ നിശ്ചലമാക്കി മലപ്പുറം തേഞ്ഞിപ്പലം കെ.കെ പീടികവീട്ടിൽ അലി അക്ബർ (33) എന്നയാൾ ചൊവ്വാഴ്ച വൈകീട്ട് പരാക്രമം നടത്തിയത്. 750 വോൾട്ട് വൈദ്യുതി പ്രവഹിക്കുന്ന മൂന്നാം റെയിലിൽനിന്ന് ഷോക്കേൽക്കാതെ തലനാരിഴക്കാണ് ഇയാൾ രക്ഷപ്പെട്ടത്. ചോദ്യം ചെയ്യലിനുശേഷം ഇയാളെ ചൊവ്വാഴ്ച രാത്രിതന്നെ ജാമ്യത്തിൽവിട്ടു. അനധികൃതമായി ട്രാക്കിലിറങ്ങുന്നത് നാലുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. സംഭവത്തി​െൻറ പശ്ചാത്തലത്തിൽ പരിശോധന ശക്തമാക്കാൻ മെട്രോ പൊലീസിന് കെ.എം.ആർ.എൽ നിർദേശം നൽകിയിട്ടുണ്ട്. മദ്യപിച്ചെത്തുന്നവരെയും സാമൂഹികവിരുദ്ധരെയും സ്റ്റേഷനിലേക്ക് കടക്കുംമുമ്പുതന്നെ പിടികൂടുകയാണ് ലക്ഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.