ചെങ്ങന്നൂർ: മദർ െതരേസ ചാരിറ്റബിൾ ട്രസ്റ്റിെൻറ നേതൃത്വത്തിൽ 2018 ക്രിസ്മസ്പാപ്പമാരെ അണിനിരത്തി മാവേലിക്കരയിൽ നടക്കുമെന്ന് ഭാരവാഹികളായ അനി വർഗീസ്, ബിജു ടി. ചെറുകോൽ, ഫാ. ജേക്കബ് ജോൺ, ഫാ. ഗീവർഗീസ് നെടിയവിള, യേശുദാസ് വർഗീസ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നിശ്ചലദൃശ്യങ്ങൾ, കരോൾ ഗാനസംഘങ്ങൾ, വിവിധതരം ബൈക്കുകളുടെ അഭ്യാസപ്രകടനങ്ങൾ, ഹൈഡ്രജൻ ബലൂണുകൾ, കൊറിയോഗ്രാഫർ മഹേഷിെൻറ നേതൃത്വത്തിൽ നിരവധി കലാകാരന്മാർ ഒത്തുചേരുന്ന കലാവിരുന്ന് എന്നിവയുണ്ടാകും. ഇതിെൻറ ഭാഗമായി 24ന് വിളംബര സന്ദേശജാഥ പര്യടനം നടത്തും. ഉച്ചക്ക് രണ്ടിന് പ്രായിക്കര സെൻറ് മേരീസ് പള്ളിയിൽനിന്ന് റാലി ആരംഭിച്ച് പുതിയകാവ് മാവേലിക്കര വഴി കോടിക്കൽ ഗാർഡനിൽ സമാപിക്കും. ഫാ. െലജു ഐസക് പതാക ഉയർത്തും. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൻ ലീല അഭിലാഷ് സമ്മാനദാനം നടത്തും. ഭരണാനുമതി ലഭിച്ചു ഹരിപ്പാട്: ഹരിപ്പാട് മണ്ഡലത്തിലെ അഞ്ച് പി.ഡബ്ല്യു.ഡി റോഡുകളുടെ നിര്‍വഹണത്തിന് 15 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. എൻ.എച്ച് വേ- കെ.വി ജെട്ടി റോഡ് നാല് കോടി, കീരിക്കാട്-കനകക്കുന്ന് റോഡ് ആറ് കോടി, മുട്ടം-പള്ളിപ്പാട് റോഡ് 1.5 കോടി, എൻ.എച്ച്-ഡാണാപ്പടി റോഡ്-, ഹരിപ്പാട് ക്ഷേത്രം റിങ് റോഡ്, ഡാണാപ്പടി-ഹരിപ്പാട്, മണ്ണാറശ്ശാല റോഡ് -1.5 കോടി, ചേപ്പാട്-ചൂളത്തെരുവ് റോഡ് -രണ്ട് കോടി എന്നിങ്ങനെയാണ് അനുമതി ലഭിച്ചത്. വൈദ്യുതി മുടങ്ങും അമ്പലപ്പുഴ: അമ്പലപ്പുഴ സെക്ഷൻ പരിധിയിൽ അയ്യൻകോയിക്കൽ ജങ്ഷന് തെക്കോട്ട് പുറക്കാട് ശ്രീകുമാർ ട്രാൻസ്ഫോർമർ വരെയും കുഞ്ചൻ സ്മാരകം, പുത്തൻകുളം, റെയിൽവേ, മൂടാമ്പാടി, എസ്.ബി.ടി ട്രാൻസ്ഫോർമറുകളുടെ പരിധിയിലും വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.