കൊച്ചി: വ്യാജരേഖ ചമച്ച് വാഹന നികുതിവെട്ടിപ്പ് നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടി അമല പോളും ഹൈകോടതിയിൽ. പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ നികുതിവെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ സർക്കാറിെൻറ വിശദീകരണം തേടി. അമല പോൾ ബംഗളൂരുവിൽനിന്ന് എടുത്ത മെഴ്സിഡസ് ബെൻസ് കാർ ആഗസ്റ്റ് ഒമ്പതിന് പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്തു. കൊച്ചി ഇടപ്പള്ളിയിൽ താമസിക്കുന്ന ഇവർ വ്യാജ വിലാസത്തിൽ പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്തതിലൂടെ നികുതി വെട്ടിച്ചെന്നാണ് കേസ്. എന്നാൽ, സംസ്ഥാന സർക്കാറിന് ലഭിക്കേണ്ട നികുതി തട്ടിച്ചെന്ന ആരോപണം ശരിയല്ലെന്നും വാഹനം രജിസ്റ്റർ ചെയ്യാൻ നൽകിയ രേഖകൾ വ്യാജമല്ലെന്നും ഹരജിയിൽ വാദിക്കുന്നു. പുതുച്ചേരിയിലെ സെൻറ് തെരേസാസ് സ്ട്രീറ്റിലെ വീടിെൻറ താഴത്തെ നില ആഗസ്റ്റ് ഒന്നുമുതൽ താൻ വാടകക്കെടുത്തിട്ടുണ്ട്. പുതുച്ചേരിയിൽ പോകുമ്പോഴൊക്കെ അവിടെയാണ് താമസം. തമിഴ്നാട്, ആന്ധ്ര, പുതുച്ചേരി, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇൗ കാറിൽ ഷൂട്ടിങ്ങിന് പോകുന്നുണ്ട്. കേരളത്തിൽ എത്തുമ്പോഴും ഇതാണ് ഉപയോഗിക്കുന്നത്. താമസസ്ഥലത്തോ ജോലി നോക്കുന്ന സ്ഥലത്തോ വാഹനം രജിസ്റ്റർ ചെയ്യാമെന്ന് മോട്ടോർ വാഹന നിയമത്തിൽ പറയുന്നുണ്ട്. തെൻറ പ്രതിച്ഛായ തകർക്കാനാണ് കേെസന്നും ഹരജിക്കാരി ആരോപിക്കുന്നു. ഹരജി വീണ്ടും ജനുവരി അഞ്ചിന് പരിഗണിക്കാൻ മാറ്റി. സമാന കേസിൽ എം.പിയും നടനുമായ സുരേഷ് ഗോപി നൽകിയ മുൻകൂർജാമ്യ ഹരജിയിൽ ൈഹകോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.