മോഡേൺ ഫുഡി​െൻറ ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനിച്ചെന്ന്​ സർക്കാർ

കൊച്ചി: ഇടപ്പള്ളി മോഡേൺ ഫുഡ് ഇൻഡസ്ട്രീസി​െൻറ ഭൂമി തിരിച്ചുപിടിക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈകോടതിയിൽ. പഴയ കമ്പനിക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി പുതിയ സ്വകാര്യകമ്പനി അനധികൃതമായാണ് കൈവശം െവക്കുന്നതെന്ന് വിലയിരുത്തിയാണ് ഏറ്റെടുക്കൽ നടപടി. പാട്ടക്കുടിശ്ശിക ഇനത്തിൽ 45. 86 കോടിയും 15 ശതമാനം സേവന നികുതിയും അടക്കാനുള്ള നോട്ടീസിനെതിരെ മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് നൽകിയ ഹരജിയിൽ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ നൽകിയ മറുപടി സത്യവാങ്മൂലത്തിലാണ് തീരുമാനം അറിയിച്ചത്. അതേസമയം, പാട്ടക്കുടിശ്ശികയുമായി ബന്ധപ്പെട്ട് തൽസ്ഥിതി തുടരാൻ കോടതി ഉത്തരവിട്ടു. 1965ൽ മോഡേൺ ബേക്കേഴ്സ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ സർക്കാർ മേഖലയിൽ തുടങ്ങിയ കമ്പനി പിന്നീട് മോഡേൺ ഫുഡ് ഇൻഡസ്ട്രീസ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിയായതായി സത്യവാങ്മൂലത്തിൽ പറയുന്നു. പിന്നീട് ഹിന്ദുസ്ഥാൻ യൂണിലിവർ ലിമിറ്റഡി​െൻറ യൂനിറ്റായി മാറി. ഡൽഹി ഹൈകോടതി ഇത് അംഗീകരിച്ചു. എന്നാൽ, പഴയ കമ്പനിക്ക് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി മറ്റൊരു കമ്പനി വാങ്ങിയതോടെ പൂർണമായും സ്വകാര്യകമ്പനിയായി. ഇതിനിടെ ഭൂമി പതിച്ചുനൽകണമെന്ന ആവശ്യം ഉന്നയിച്ച് പലതവണ കമ്പനി അധികൃതർ സർക്കാറിന് കത്ത് നൽകിയിരുന്നു. എന്നാൽ, കലക്ടറുടെ റിപ്പോർട്ടി​െൻറയും നിയമോപദേശത്തി​െൻറയും അടിസ്ഥാനത്തിൽ ഭൂമി തിരിച്ചെടുക്കാൻ മന്ത്രിസഭ അനുമതി നൽകിയെന്നും ഇതനുസരിച്ച് സെപ്റ്റംബർ 14ന് ഉത്തരവിറക്കിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പാട്ടക്കുടിശ്ശിക കണക്കാക്കിയതിൽ തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി നൽകിയ ഹരജിയും കോടതി ബുധനാഴ്ച പരിഗണിച്ചു. കണക്കാക്കിയതിൽ അപാകതയുണ്ടെന്ന വാദത്തെത്തുടർന്നാണ് തൽസ്ഥിതി തുടരാൻ നിർദേശിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.