നഴ്സിങ് വിദ്യാർഥിനിയുടെ മരണം: അന്വേഷണം അവസാനിപ്പിച്ചത്​ കോടതി ശരിവെച്ചു

കൊച്ചി: ആശുപത്രി ഹോസ്റ്റലിൽ നഴ്സിങ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം അവസാനിപ്പിച്ച സി.ബി.െഎ നടപടി കോടതി ശരിവെച്ചു. ആത്മഹത്യയാണെന്ന സി.ബി.െഎ റിപ്പോർട്ട് ഫയലിൽ സ്വീകരിച്ചാണ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടെ നടപടി. സി.ബി.െഎയുടെ കണ്ടെത്തൽ ശരിയല്ലെന്നുപറഞ്ഞ് പെൺകുട്ടിയുടെ മാതാവ് നൽകിയ അപേക്ഷ തള്ളി കോടതി സി.ബി.െഎ റിപ്പോർട്ട് സ്വീകരിക്കുകയായിരുന്നു. 2005 ഡിസംബർ അഞ്ചിനാണ് അവസാന വർഷ ജനറൽ നഴ്സിങ് വിദ്യാർഥിനിയായ ചേറ്റുപുഴ സ്വദേശിനി ജിസമോൾ പി. ദേവസിയെ (21) തൃശൂർ പാവറട്ടി സാൻജോസ് ആശുപത്രിയുടെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരത്തിൽ മറ്റൊരു ഗ്രൂപ്പിൽപെട്ട രക്തം കണ്ടെത്തിയെന്ന സംശയം ഉയർന്നതോടെയാണ് അന്വേഷണം സി.ബി.െഎെയ ഏൽപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.