ബേക്കറി ഉല്‍പന്നങ്ങളുടെ ജി.എസ്.ടി കുറക്കണമെന്ന്​ ബേക്കേഴ്‌സ് ഫെഡറേഷന്‍

കൊച്ചി: ബേക്കറി ഉല്‍പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറക്കണമെന്ന് ഇന്ത്യന്‍ ബേക്കേഴ്‌സ് ഫെഡറേഷന്‍. ചെറുകിട നാമമാത്ര മേഖലയില്‍ വരുന്ന ബേക്കറി വ്യവസായം രാജ്യത്തെ ഗ്രാമീണ മേഖലയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അഞ്ച് ശതമാനം നികുതിക്ക് പകരം ജി.എസ്.ടിയിൽ 18 ശതമാനമാണ് നിരക്ക്. അതേസമയം 24 ശതമാനമുണ്ടായിരുന്ന വന്‍കിട കമ്പനികളുടെ ബേക്കറി ഉല്‍പന്നങ്ങള്‍ക്ക് 18 ശതമാനം നിരക്കിലേക്ക് കുറച്ചിരുന്നു. ജി.എസ്.ടി നിരക്ക് വര്‍ധന ചെറുകിട ബേക്കറി വ്യവസായത്തെ തളര്‍ത്തിക്കഴിഞ്ഞെന്ന് സംസ്ഥാന പ്രസിഡൻറ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ് എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.