വഖഫ്​ വസ്​തുക്കളുടെ വികസനത്തിന്​ പദ്ധതി ആവിഷ്​കരിക്കും

കൊച്ചി: വഖഫ് വസ്തുക്കളുടെ വികസനത്തിന് അഞ്ച് ഏക്കറിൽ അധികം വഖഫ് വസ്തു കൈവശം വെക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മ സംഘടിപ്പിക്കാൻ ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന വഖഫ് ബോർഡ് േയാഗം തീരുമാനിച്ചു. ബന്ധപ്പെട്ട കമ്മിറ്റികളിൽനിന്ന് പദ്ധതി റിപ്പോർട്ട് ക്ഷണിക്കും. യോഗത്തിൽ അംഗങ്ങളായ എം.സി. മായിൻ ഹാജി, പി.വി. സൈനുദ്ദീൻ, ടി.പി. അബ്ദുല്ലക്കോയ മദനി, എം. ഷറഫുദ്ദീൻ, ഫാത്തിമ റോസ്ന, ഗവ. അഡീഷനൽ ലോ സെക്രട്ടറി എ. സാജിദ, ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ എം.കെ. സാദിഖ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.