ജേക്കബ് തോമസിനെതിരായ നടപടി ഭീരുത്വ​െമന്ന് ആം ആദ്മി പാര്‍ട്ടി

കൊച്ചി: ജേക്കബ് തോമസിനെതിരായ നടപടി ഭീരുത്വവും അപഹാസ്യവുമെന്ന് ആം ആദ്മി പാർട്ടി. ഇടത്-വലത് പാർട്ടികൾ മാറിമാറി ഭരിച്ചിട്ടും അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാരൻപോലും ശിക്ഷിക്കപ്പെടാത്ത കേരളത്തിൽ, അവരെ രക്ഷപ്പെടുത്താൻ ജേക്കബ് തോമസിനെപ്പോലുള്ള ഉദ്യോഗസ്ഥരെ ശിക്ഷിക്കുകയാണ്. അഴിമതിക്കെതിെര ശക്തമായ നിലപാടെടുത്ത ജേക്കബ് തോമസിനെതിരെ നടപടിയെടുക്കാൻ സർക്കാർ ഉന്നയിച്ച കാരണങ്ങൾ വളരെ ദുർബലമാണ്. അഴിമതിക്കാരെ സംരക്ഷിക്കണമെങ്കിൽ അഴിമതിക്കെതിരെ നിലപാടെടുക്കുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നതാണ് അന്ന് ഉമ്മൻ ചാണ്ടി സർക്കാറി​െൻറയും ഇന്ന് പിണറായി സർക്കാറി​െൻറയും നയമെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.