കൊച്ചി: കേരള ലളിതകല അക്കാദമിയുടെ 2016--17 വര്‍ഷത്തേക്ക് കലാവിദ്യാർഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. അർഹരായവർ: എം.എഫ്.എ/എം.വി.എ വിദ്യാർഥികളായ ആര്‍. രമേഷ്, എസ്.ബി. വെങ്കിടേശ്വരന്‍, എസ്. സജിത്, ആർ. സാജ് (ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് തിരുവനന്തപുരം), പി.ജി. അനൂപ് (ആര്‍.എല്‍.വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ), എം.കെ. ലെനിന്‍ (രാജാരവിവര്‍മ സെൻറര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ വിഷ്വല്‍ ആര്‍ട്‌സ് മാവേലിക്കര), ബി.എഫ്.എ/ബി.വി.എ വിദ്യാർഥികളായ ടി.എസ്. അശ്വതി, എന്‍.വി. ബിബിന്‍, എം.എസ്. ശരത്ചന്ദ്രന്‍, എന്‍.ആര്‍. യദുകൃഷ്ണന്‍ (ശ്രീശങ്കരാചാര്യ സംസ്‌കൃത യൂനിവേഴ്‌സിറ്റി, കാലടി), കെ.പി. എബിന്‍ ശ്രീധരന്‍ (ഗവ. കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് തിരുവനന്തപുരം). എം.എഫ്.എ/എം.വി.എ വിദ്യാർഥികള്‍ക്ക് 6000 -രൂപ വീതവും ബി.എഫ്.എ/ബി.വി.എ വിദ്യാർഥികള്‍ക്ക് 5000 വീതവുമാണ് സ്‌കോളര്‍ഷിെപ്പന്ന് അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.