നിർമാണത്തിനിടെ കാലടി സർവകലാശാല കെട്ടിടം ഇടിഞ്ഞുവീണു

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ നിർമാണത്തിനിടെ കെട്ടിടത്തി​െൻറ ഒരു ഭാഗം ഇടിഞ്ഞുവീണു. ബുധനാഴ്ച രാവിലെ ഒമ്പതിനാണ് അപകടം. കൂത്തമ്പലത്തിന് സമീപത്തെ ഫൈൻ ആർട്സ് കെട്ടിടത്തി​െൻറ ഒന്നാം നിലയിൽ ഓഡിറ്റോറിയത്തിന് നിർമിക്കുന്ന ഭാഗത്തി​െൻറ മേൽക്കൂരയുടെ കോൺക്രീറ്റിങ്ങാണ് ഇടിഞ്ഞുവീണത്. ഒന്നാം നിലയുടെ മുകളിൽ കോൺക്രീറ്റ് മിക്സ് ഇട്ടശേഷം തൊഴിലാളികൾ നടന്ന് മറ്റൊരു ഭാഗത്തേക്ക് നീങ്ങിയപ്പോഴാണ് അപകടം നടന്നതെന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കോൺക്രീറ്റിങ്ങിന് അടിച്ച തട്ടിന് താങ്ങുകൊടുത്ത ജാക്കി പൈപ്പ് ഒടിഞ്ഞ് വളഞ്ഞതാണ് അപകടത്തിന് പ്രധാന കാരണമായതെന്ന് യൂനിവേഴ്സിറ്റി എൻജിനീയർ ജേക്കബ് ജോൺ പറഞ്ഞു. കോൺക്രീറ്റ് മിക്സ് ഇട്ടപ്പോൾ തട്ടിൽ അധികം ഭാരം വന്നതോടെ ജാക്കി പൈപ്പിന് പൊട്ടൽ വന്ന് വളയുകയായിരുന്നു. ഇതോടെ കോൺക്രീറ്റ് മിക്സ് ഒരു വശത്തേക്ക് ഒഴുകിയെത്തി തട്ട് ഉൾെപ്പടെ തകർന്നുവീണു. 35 അടി ഉയരത്തിൽനിന്നാണ് കോൺക്രീറ്റ് തകർന്നുവീണത്. കോൺക്രീറ്റിങ്ങിനായി കെട്ടിയ കമ്പികൾ ഉൾെപ്പടെ വളഞ്ഞ നിലയിലായിരുന്നു. 'റൂസ' പദ്ധതിയിൽപെടുത്തി 12 കോടി വകയിരുത്തിയ നിർമാണപ്രവൃത്തി 20 ശതമാനം കുറച്ച് 10 കോടി രണ്ട് ലക്ഷം രൂപക്കാണ് സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുത്തത്. ഇടിഞ്ഞുവീണ കെട്ടിടത്തി​െൻറ താഴത്തെ നിലയിൽ ഫൈൻ ആർട്സ് കോഴ്സുമായി ബന്ധപ്പെട്ട് ക്ലാസുകൾ നടക്കുന്നുണ്ടായിരുെന്നങ്കിലും വിദ്യാർഥികളെല്ലാം സുരക്ഷിതരാണ്. മതിയായ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കുകയും അപാകത ഉണ്ടോ എന്ന് എൻജിനീയർമാരുടെ പരിശോധന നടത്തുകയും ചെയ്തശേഷമേ നിർമാണം പുനരാരംഭിക്കാവൂ എന്ന് സി.ഐ സജി മാർക്കോസ് നിർദേശം നൽകിയതിനെ തുടർന്ന് നിർമാണം നിർത്തിെവച്ചിരിക്കുകയാണ്. ചിത്രം: 56 കാലടി സംസ്കൃത സർവകലാശാലയിൽ ഫൈൻ ആർട്സ് കെട്ടിടത്തി​െൻറ ഒന്നാം നിലയിലെ നിർമാണം നടന്നുകൊണ്ടിരുന്ന ഒരു ഭാഗം ഇടിഞ്ഞുവീണനിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.