പൊതുമാർക്കറ്റ് ഉദ്ഘാടനം ചെയ്തു

കൂത്താട്ടുകുളം: പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ പൊതുമാർക്കറ്റി​െൻറ ഉദ്ഘാടനം അനൂപ് ജേക്കബ് എം.എൽ.എ നിര്‍വഹിച്ചു. ചെയർമാൻ ബിജു ജോൺ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ ഓമന ബേബി, കൗൺസിലർമാരായ പ്രിന്‍സ് പോള്‍ ജോണ്‍, പി.സി. ജോസ്, റോയി എബ്രഹം, സണ്ണി കുര്യാക്കോസ്, എ.എസ്. രാജന്‍, സി.വി. ബേബി, തോമസ്‌ ജോണ്‍, ഫെബീഷ് ജോര്‍ജ്, എം.എ. ഷാജി, എ.കെ. ദേവദാസ് എന്നിവർ സംസാരിച്ചു. അറിയിപ്പ് തിരുമാറാടി: പഞ്ചായത്ത് കെട്ടിട നികുതി പരിഷ്‌കരണം നടത്തിയതില്‍ പരാതിയുള്ള കെട്ടിട ഉടമകള്‍ 26നുമുമ്പ് പഞ്ചായത്ത് ഓഫിസില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കണം. പരാതി സമര്‍പ്പിക്കാത്തവര്‍ക്ക് ഇനിയൊരു അവസരം ഉണ്ടായിരിക്കുന്നതല്ല. നികുതി കുടിശ്ശിക ഒറ്റത്തവണ അടക്കുന്നതിന് പിഴപ്പലിശ ഒഴിവാക്കിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.