പ്രക്ഷോഭം ശക്തമാക്കും

പിറവം: നിയോജക മണ്ഡലത്തിലെ തകർന്ന പി.ഡബ്ല്യു.ഡി റോഡുകൾ നന്നാക്കാത്തപക്ഷം പ്രക്ഷോഭം ശക്തമാക്കുമെന്ന് സി.പി.െഎ ജില്ല അസിസ്റ്റൻറ് സെക്രട്ടറി കെ.എൻ. സുഗതൻ പറഞ്ഞു. എം.എൽ.എയുടെ നിഷ്ക്രിയത്വത്തിനെതിരെ സി.പി.െഎ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം സെക്രട്ടറി സി.എൻ. സദാമണി അധ്യക്ഷത വഹിച്ചു. ജില്ല എക്സിക്യൂട്ടിവ് അംഗം കെ.എൻ. ഗോപി, ജില്ല കമ്മിറ്റിയംഗം എം.എം. ജോർജ്, മുൻ ബ്ലോക്ക് പ്രസിഡൻറ് ജിൻസൻ വി. പോൾ, ഉപേന്ദ്രദാസ് മുരുകൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.