വാഹനാപകടത്തില്‍ മരിച്ച ഐക്യരാഷ്​ട്ര സഭ ജീവനക്കാര​െൻറ ആശ്രിതര്‍ക്ക് അഞ്ചുകോടി

ആലപ്പുഴ: വാഹനാപകടത്തില്‍ മരിച്ച ഐക്യരാഷ്ട്ര സഭ ജീവനക്കാര​െൻറ ആശ്രിതര്‍ക്ക് അഞ്ചുകോടി രൂപ നഷ്ടപരിഹാരം. ദക്ഷിണ സുഡാന്‍ സമാധാന സേനയിലെ റേഡിയോ ടെക്‌നീഷ്യനായിരുന്ന ആലപ്പുഴ കളര്‍കോട് സനാതനപുരം കക്കാശ്ശേരി രാജു ജോസഫി​െൻറ (42) ആശ്രിതര്‍ക്കാണ് ലീഗല്‍ സർവിസ് അതോറിറ്റി സംഘടിപ്പിച്ച ലോക് അദാലത്തില്‍ തുക അനുവദിച്ചത്. ലിബര്‍ട്ടി വീഡിയോകോണ്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയാണ് ഇത് നല്‍കുക. ആലപ്പുഴ എം.എ.സി.ടി ജഡ്ജിയുടെ നേതൃത്വത്തിലാണ് ഇരുകക്ഷികളെയും വിളിച്ച് തുക നിശ്ചയിച്ചത്. വാഹനാപകട മരണത്തിൽ അഞ്ചുകോടി നഷ്ടപരിഹാരം വിധിക്കുന്നത് സംസ്ഥാനത്ത് അപൂർവമാണെന്ന് പറയുന്നു. രാജു ജോസഫ് അവധിക്ക് നാട്ടിലെത്തിയപ്പോൾ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡില്‍ പള്ളാത്തുരുത്തി പാലത്തിന് സമീപം 2014 ഏപ്രില്‍ 13നായിരുന്നു അപകടം. സഹോദരന്‍ വാവച്ചന്‍ (61) ഓടിച്ചിരുന്ന ബൈക്കില്‍ കാറിടിക്കുകയായിരുന്നു. അപകടത്തില്‍ വാവച്ചനും മരിച്ചു. അദ്ദേഹത്തി​െൻറ ആശ്രിതര്‍ക്ക് 12 ലക്ഷം രൂപയും നല്‍കും. രാജു ജോസഫി​െൻറ ഭാര്യ മറിയാമ്മ, മക്കളായ റിയ, റിക്കി, റയാണ്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.