െകാച്ചി: മറൈൻഡ്രൈവിലെ വാക്വേ ൈകയടക്കിയ അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചു. കിൻകോ ജെട്ടി മുതൽ ചീനവലപ്പാലം വരെയുള്ള ഭാഗത്തെ 33കടയാണ് ജി.സി.ഡി.എ അധികൃതർ നീക്കം ചെയ്തത്. കിൻകോ ജെട്ടി മുതൽ ഗോശ്രീ പാലം വരെയുള്ള ഭാഗത്ത് വാക്വേയിൽ രാത്രി പ്രവേശനം നിരോധിക്കുകയും ചെയ്തു. രാത്രി വെളിച്ചക്കുറവുള്ള ഇൗ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമായ സാഹചര്യത്തിലാണ് നടപടി. വാക്വേ ൈകയടക്കിയ കച്ചവടക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന മോശം പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതി അടുത്തകാലത്ത് ഉണ്ടായിരുന്നു. ലഹരിവസ്തുക്കൾ വിൽപന നടത്തുന്നവരുടെ സാന്നിധ്യവും ഇൗ ഭാഗത്ത് പൊതുജനങ്ങൾക്ക് ശല്യമായിട്ടുണ്ട്. അനധികൃത കച്ചവടക്കാരുടെ ശല്യം മൂലം നിയമവിധേയമായി കച്ചവടം നടത്തുന്നവരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം കടകൾ ഒഴിപ്പിക്കാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയിരുന്നു. എന്നാൽ, ചില കടക്കാരുടെ ഭാഗത്തുനിന്ന് ചെറുത്തുനിൽപ്പും ഭീഷണിയും ഉണ്ടായി. ഇേതതുടർന്ന് പൊലീസിൽ അറിയിച്ചേശഷമാണ് ബുധനാഴ്ച കൂടുതൽ ഉദ്യോഗസ്ഥർ എത്തിയത്. പൊലീസിെൻറ സാന്നിധ്യമില്ലാതെതന്നെ ഒഴിപ്പിക്കൽ നടന്നു. കാര്യമായ ചെറുത്തുനിൽപ് ഇല്ലാതെ കച്ചവടക്കാർ കടകൾ നീക്കുകകയായിരുന്നു. മറൈൻ ഡ്രൈവിൽ സൗന്ദര്യവത്കരണ ജോലിക്ക് ഇൗ ആഴ്ച തുടക്കംകുറിക്കും. 1.8 കോടി ചെലവിട്ടാണ് പ്രവർത്തനം. നീക്കം ചെയ്യാൻ കഴിയുന്ന രീതിെല ഫെൻസിങ്, കമാനങ്ങൾ, മരങ്ങൾക്ക് സംരക്ഷണഭിത്തി എന്നിവയൊക്കെയാണ് പ്രധാനമായും ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.