പ്രവാചകൻ നിലകൊണ്ടത് ഇരുളകറ്റാൻ -കെ.പി. രാമനുണ്ണി കളമശ്ശേരി: സമൂഹത്തിെൻറ നേതാവ് ജനങ്ങളുടെ സേവകരായിരിക്കണമെന്നാണ് പ്രവാചകെൻറ തത്ത്വമെന്ന് ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ വി.ടി. അബ്ദുല്ലക്കോയ തങ്ങൾ പറഞ്ഞു. കളമശ്ശേരിയിൽ 'ഞാൻ അറിയുന്ന പ്രവാചകൻ' വിഷയത്തിൽ നടന്ന ചർച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുചരന്മാരുടെ പരിചരണങ്ങൾപറ്റി എല്ലാവരുെടയും ഗുരുവും ആത്മീയ ആചാര്യനുമായി വേറൊരു ലോകത്ത് വിരാചിക്കുന്ന ആളായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തെ പ്രകാശിപ്പിക്കാനും ഇരുട്ടിനെ അകറ്റാനുമാണ് പ്രവാചകൻ നിലകൊണ്ടതെന്ന് സംഗമത്തിൽ മുഖ്യാതിഥിയായിരുന്ന സാഹിത്യകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. മനുഷ്യൻ പിശാചാകുന്ന കാഴ്ചയാണ് നാം കാണുന്നത്. മനുഷ്യ ജീവിതത്തോട് പ്രതിബദ്ധത ഉള്ളവർക്കും ഈ ലോകം നന്നാകണം എന്ന് ആഗ്രഹിക്കുന്നവർക്കും പ്രത്യാശയുടെ കിരണങ്ങൾ കണ്ടെത്താനുള്ള വെളിച്ചമാണ് പ്രവാചകനെപ്പറ്റിയുള്ള ചിന്തകളെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി അധ്യക്ഷത വഹിച്ചു. ഫാ. വർഗീസ് വള്ളിക്കാട്ട്, സ്വാമി പുരന്ദരാനന്ദ, സമദ് കുന്നക്കാവ് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി കെ.കെ. സലീം സ്വാഗതവും പ്രോഗ്രാം കൺവീനർ ഇസ്മായിൽ കങ്ങരപ്പടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.