വീടുകളിലെ കവർച്ച: അന്വേഷണം തുടരുന്നു

കൊച്ചി: തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും വീട് ആക്രമിച്ച് കവർച്ച നടത്തിയ സംഭവത്തിൽ മഹാരാഷ്ട്രയിൽ പോയ പൊലീസ് സംഘത്തി​െൻറ അേന്വഷണത്തിൽ കാര്യമായ പുരോഗതിയില്ല. അേന്വഷണം തുടരുകയാണെന്നും നിർണായകവിവരമൊന്നും കിട്ടിയിട്ടില്ലെന്നും അന്വേഷണ സംഘത്തിൽപെട്ട സെൻട്രൽ സി.െഎ അനന്തലാൽ പറഞ്ഞു. എറണാകുളത്ത് നടന്ന രണ്ട് കവർച്ചയും പുണെയിൽനിന്നുള്ള ചൗഹാൻ ഗ്യാങ്ങിലുള്ളവർ തിരുവനന്തപുരത്ത് നടത്തിയ കവർച്ചയും സമാന സ്വഭാവത്തിലുള്ളതാണെന്നാണ് പൊലീസ് നിഗമനം. ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളും ഇൗ സംശയം ബലപ്പെടുത്തുന്നതാണ്. ഇതി​െൻറ അടിസ്ഥാനത്തിലാണ് അന്വേഷണം മഹാരാഷ്ട്രയിലെ പുണെയിലേക്ക് വ്യാപിപ്പിച്ചത്. അതേസമയം, എറണാകുളെത്ത ഇതര സംസ്ഥാന തൊഴിലാളികളും അലഞ്ഞുതിരിഞ്ഞ് നടക്കുന്നവരും വീടുകളിൽ കയറിയിറങ്ങി സാധനങ്ങൾ വിൽക്കുന്നവരും സംശയത്തി​െൻറ നിഴലിലാണ്. ഇത്തരക്കാരെ കേന്ദ്രീകരിച്ചും അേന്വഷണം നടക്കുന്നുണ്ട്. നഗരത്തിലെ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചും കഴിഞ്ഞദിവസം പരിശോധന നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.