സമരം ചെയ്യുന്ന ദലിത് ഗവേഷക വിദ്യാർഥിനികൾക്ക് പിന്തുണയുമായി സംഘടനകൾ

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല മുഖ്യകവാടത്തിന് മുന്നിൽ നിരാഹാരസമരം നടത്തുന്ന ദലിത് ഗവേഷക വിദ്യാർഥിനികൾക്ക് പിന്തുണ നൽകി നിരവധി സംഘടനകൾ രംഗത്ത്. ഫ്രറ്റേണിറ്റി മൂവ്മ​െൻറി​െൻറ നേതൃത്വത്തിൽ കാലടി ശ്രീശങ്കര പാലത്തിന് സമീപത്തുനിന്ന് സർവകലാശാലയിലേക്ക് പ്രകടനം നടത്തി. സമരപ്പന്തലിൽ ഐക്യദാർഢ്യയോഗവും നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ഗിരീഷ് കുമാർ കാവാട്ട്‌ ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി റിസ്‌വാൻ പെരിങ്ങാല അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അജീഷ് കിളിക്കോട്ട് സമരം നടത്തുന്ന ഗവേഷക വിദ്യാർഥിനി അനുരാജി, ജില്ല വൈസ് പ്രസിഡൻറ് മിസ്‌രിയ, സെക്രട്ടേറിയറ്റ് അംഗം ഷാനി വല്ലം, റഉൗഫ്‌, ആഷിഖ മർജാൻ, തൻസീർ സലീൽ ഫലാഹി, മുനീർ പെരുമ്പാവൂർ, തൻസീർ എന്നിവർ സംസാരിച്ചു. കേരള ഹരിജൻ സമാജം രക്ഷാധികാരി എം.കെ. കുഞ്ഞോൽ, അയ്യങ്കാളി സാംസ്കാരിക സമിതി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ബാഹുലേയൻ, പട്ടികജാതി മോർച്ച ജില്ല പ്രസിഡൻറ് സി.എം. മോഹനൻ, സംസ്ഥാന സെക്രട്ടറി വിജയൻ നായത്തോട് തുടങ്ങി നിരവധിപേർ പിന്തുണ പ്രഖ്യാപിച്ച് സമരപ്പന്തലിൽ എത്തി. എസ്.എഫ്.ഐ നേതാക്കളായ മൂന്ന് വിദ്യാർഥികൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ഗവേഷക വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ കയറി ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പരാതി നൽകിയിട്ടും നടപടിയെടുക്കാൻ അധികൃതരും െപാലീസും തയാറാവാത്തതിനെത്തുടർന്നാണ് മൂന്നുദിവസം മുമ്പ് മൂന്ന് വിദ്യാർഥിനികൾ നിരാഹാരസമരം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.