ക്രിസ്മസ് അവധി 23 മുതൽ തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ ക്രിസ്മസ് അവധി ഡിസംബര്‍ 23 മുതല്‍ ജനുവരി രണ്ട് വരെയായി പുതുക്കി നിശ്ചയിച്ചു. ബി.എ/ബി.എസ്‌സി/ബി.എ (അഫ്‌ദലുല്‍- ഉലമ) പരീക്ഷ ബി.എ/ബി.എസ്‌സി/ബി.എ (അഫ്‌ദലുല്‍- ഉലമ) (ആന്വല്‍ സ്‌കീം) പാര്‍ട്ട് ഒന്നും രണ്ടും, ബി.എസ്‌സി (ആന്വല്‍) പാര്‍ട്ട് മൂന്ന് സബ്‌സിഡിയറി വിഷയങ്ങളുടെയും സപ്ലിമെൻററി പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 30 (50 രൂപ പിഴയോടെ ജനുവരി നാല്, 125 രൂപ പിഴയോടെ ജനുവരി ആറ്) വരെയും അപേക്ഷിക്കാവുന്നതാണ്. മുമ്പ് ഓണ്‍ലൈനായി അപേക്ഷിച്ച വിദ്യാർഥികള്‍, ഫീസടച്ച ശേഷം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരീക്ഷാ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in). മെറിറ്റ് സ്‌കോളര്‍ഷിപ്: സാധ്യത ലിസ്റ്റ് 2016-17 വര്‍ഷത്തില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ യൂനിവേഴ്‌സിറ്റി മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാർഥികളുടെ സാധ്യത ലിസ്റ്റ് സര്‍വകലാശാല വെബ്‌സൈറ്റില്‍ ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും. പരാതികളുള്ളവര്‍ ജനുവരി 10നകം പ്രിന്‍സിപ്പല്‍ മുഖാന്തരം സര്‍വകലാശാലയില്‍ അറിയിക്കേണ്ടതാണ്. എം.എസ്‌സി ഫലം വിദൂര വിദ്യാഭ്യാസ കേന്ദ്രം ആഗസ്റ്റില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ് സപ്ലിമെൻററി പരീക്ഷയുടെയും നവംബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ (2014 ബാച്ച്) െറഗുലര്‍ സപ്ലിമെൻററി പരീക്ഷയുടെയും ഫലം വെബ്‌സൈറ്റില്‍ . ബി. ടെക് പരീക്ഷ ജനുവരിയില്‍ നടത്തുന്ന എട്ടാം സെമസ്റ്റര്‍ ബി. ടെക് ഡിഗ്രി 2013 സ്‌കീം സപ്ലിമെൻററി പരീക്ഷക്ക് പിഴ കൂടാതെ ഡിസംബര്‍ 29 (50 രൂപ പിഴയോടെ ജനുവരി നാല്, 125 രൂപ പിഴയോടെ ജനുവരി ആറ്) വരെയും ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.