കൊച്ചി: കേരള വാട്ടർ അതോറിറ്റിയിലെ അനധികൃത നിയമനം അവസാനിപ്പിക്കണമെന്നും ഒാപറേറ്റിങ് ജീവനക്കാർക്ക് നൽകിവരുന്ന ഒാവർടൈം അലവൻസ് നിഷേധിക്കുന്ന തീരുമാനം പിൻവലിക്കണമെന്നും കേരള ജല അതോറിറ്റിയിെല ഒാപറേറ്റിങ് വിഭാഗം ജീവനക്കാരുടെ അവകാശ സംരക്ഷണ കൺവെൻഷൻ ആവശ്യപ്പെട്ടു. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് നിയമപ്രകാരം ഒാപറേറ്റിവ് വിഭാഗം ജീവനക്കാർക്ക് ലഭിച്ചുവരുന്ന വേജസ് നിഷേധിക്കുന്ന മാനേജിങ് ഡയറക്ടറുടെ ഉത്തരവ് പിൻവലിക്കണം. ഹെഡ് ഒാപറേറ്റർമാരിൽനിന്ന് സൂപ്പർവൈസറായി നിയോഗിക്കപ്പെട്ടവർക്ക് ചുമതലകൾ നൽകി പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. കെ. സുന്ദരെൻറ അധ്യക്ഷതയിൽ േചർന്ന കൺവെൻഷൻ ഒാൾ കേരള വാട്ടർ അതോറിറ്റി എംേപ്ലായീസ് യൂനിയൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് എം.എം. ജോർജ് ഉദ്ഘാടനം ചെയ്തു. എസ്. ഹസൻ, എം. അജികുമാർ, കെ.കെ. സജീവൻ, ബി. രാജേന്ദ്രൻ പിള്ള, അനീഷ്കുമാർ, ഡി. ജോയി, കെ.എസ്. ഷിബു, വി.പി. ദിലീഷ്, ആർ. സജീവ്, പി.വി. മനീഷ്, ഇ.കെ. ദിനേശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.