പള്ളുരുത്തി: വീട്ടുമുറ്റത്ത് കഞ്ചാവുചെടി നട്ടുവളർത്തിയ സംഭവത്തിൽ ഝാർഖണ്ഡ് ധൻബാദ് സ്വദേശി അശോക് കുമാർ മഹാതോവിനെ (35) എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി കണ്ണങ്ങാട്ട് ഇന്ദിര റോഡിലെ ഡംസി െലയ്നിൽ കളത്തുംകടവിൽ ധർമെൻറ വീട്ടിൽ വാടകക്ക് താമസിച്ചുവരുകയായിരുന്നു ഇയാൾ. നാലു കഞ്ചാവുചെടി എക്സൈസ് സംഘം കണ്ടെടുത്തു. ഏഴടി ഉയരമുള്ള വലിയ ചെടിയും മൂന്നുചെറിയ ചെടിയുമാണ് പിടികൂടിയത്. കൂലിത്തൊഴിലാളിയായ ഇയാൾക്കൊപ്പം ഭാര്യയും മക്കളും ഉണ്ടായിരുന്നു. ഏഴുവർഷമായി ഇവിടെ താമസിച്ചുവരുകയായിരുന്ന ഇയാൾ സമീപത്തെ മത്സ്യസംസ്കരണശാലയിലാണ് ജോലി ചെയ്തിരുന്നത്. ഇയാളെപ്പറ്റി നിരവധി പരാതി ഉയർന്നിരുന്നതായി സമീപവാസികൾ പറഞ്ഞു. പ്ലാസ്റ്റിക് കവറിൽ മൂന്നുചെടിയും ബക്കറ്റിൽ ഒരുചെടിയുമാണ് വളർത്തിയത്. ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.