സ്​മാർട്ടാണ്​ ഇൗ കുട്ടിക്കൂട്ടം

കൊച്ചി: ക്ലാസ് മുറികൾക്കൊപ്പം വിദ്യാർഥികളും സ്മാർട്ടാവുകയാണ്. വിവര സാേങ്കതികവിദ്യയിൽ വലിയ ചുവടുകൾ വെക്കുകയാണ് 'ഹായ് സ്കൂൾ കുട്ടിക്കൂട്ട'ത്തിലെ വിദ്യാർഥികൾ. മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുന്നതിൽ പരിശീലനം നേടാൻ ഒരുങ്ങുകയാണിവർ. വിദ്യാഭ്യാസ വകുപ്പി​െൻറയും കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍‍‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷ​െൻറയും (കൈറ്റ്) നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പാക്കുന്ന പദ്ധതിയായ 'ഹായ് സ്‌കൂൾ കുട്ടിക്കൂട്ട'ത്തി​െൻറ രണ്ടാംഘട്ട പരിശീലനം ഇൗ മാസം 27 മുതൽ 30 വരെ നടക്കും. ആൻഡ്രോയിഡ് ആപ്ലിക്കേഷൻ നിർമാണവും ഇൻസ്റ്റലേഷനുമാണ് പഠിപ്പിക്കുന്നത്. ജില്ലയിലെ നൂറോളം സ്കൂളുകളിൽ നടക്കുന്ന പരിശീലനത്തിൽ മൂവായിരത്തോളം വിദ്യാർഥികളാണ് പെങ്കടുക്കുന്നത്. 40,000 വിദ്യാർഥികളാണ് വിവിധ ജില്ലകളിൽനിന്ന് പരിശീലനത്തിൽ പെങ്കടുക്കുന്നത്. പരിശീലനം നേടുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഇ@ഉത്സവ് എന്ന ദ്വിദിന ക്യാമ്പ് ഒാണാവധിക്കാലത്ത് നടത്തിയിരുന്നു. സ്കൂളിലെ കമ്പ്യൂട്ടറുകളിലെ സാേങ്കതികപ്രശ്നങ്ങൾ പരിഹരിക്കാനും പരിപാലനത്തിനും കുട്ടികളുടെ സഹകരണം ഉറപ്പാക്കുക, സുരക്ഷിത ഇൻറര്‍നെറ്റ് ഉപയോഗം, സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക, ഗവേഷണപ്രവര്‍ത്തനങ്ങളില്‍ താൽപര്യം വളര്‍ത്തുക തുടങ്ങിയവയാണ് 'ഹായ് സ്കൂൾ കുട്ടിക്കൂട്ട'ത്തി​െൻറ ലക്ഷ്യങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.