ശാസ്ത്ര സദസ്സ്

തൃപ്പൂണിത്തുറ: ഗവ. സംസ്കൃത കോളജിൽ വർഷംതോറും നടന്നുവരുന്ന 26ന് ആരംഭിക്കും. കൊച്ചി രാജാവായിരുന്ന പരീക്ഷിത്ത് തമ്പുരാ​െൻറ ജന്മദിനത്തോടനുബന്ധിച്ചാണ് സദസ്സ്. സംസ്കൃത പണ്ഡിതന്‍ പ്രഫ. വി. രാമകൃഷ്ണഭട്ടി​െൻറ അധ്യക്ഷതയിലാണ് സദസ്സ്. 27ന് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. ധർമരാജ് അടാട്ട് ഉദ്ഘാടനം ചെയ്യും. കേരള കലാമണ്ഡലം മുൻ വൈസ് ചാൻസല൪ ഡോ. കെ.ജി. പൗലോസ് ഉദ്ഘാടന പരിപാടിയിൽ അധ്യക്ഷത വഹിക്കും. ഡോ. സി.എം. നീലകണ്ഠൻ, ഡോ. മഹാബലേശ്വർ ഭട്ട്, ഡോ. പവൻ കുമാർ സത്ലൂറി, ഡോ. വിഷ്ണുപാദ മഹാപത്ര തുടങ്ങിയവർ പങ്കെടുക്കും. 26ന് സ്കൂൾ-കോളജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.