ചെറായി ഫെസ്​റ്റ്​ 23 മുതല്‍

കൊച്ചി: ചെറായിയില്‍ 23 മുതല്‍ 31വരെ 'ഹരിതോത്സവം-2017' പേരില്‍ ടൂറിസം-ഫോക്-അഗ്രി--ഫിലിം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (എഫ്.എ.ഐ) നേതൃത്വത്തിലാണ് ഫെസ്റ്റ്. 23ന് വൈകീട്ട് മൂന്നിന് വലിയവീട്ടില്‍കുന്ന് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിനുശേഷം വൈകീട്ട് ഏഴിന് കാഥികന്‍ നിരണം രാജന്‍ ഏഷ്യന്‍ റെേക്കാഡ് ലക്ഷ്യമിട്ട് 24 മണിക്കൂര്‍ തുടര്‍ച്ചയായി കഥാപ്രസംഗം അവതരിപ്പിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്. 24 മുതല്‍ എല്ലാ ദിവസവും വൈകീട്ട് ഫോക് കലാകാരന്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികളും പ്രാദേശിക പരിപാടികളും നടക്കും. 27 മുതല്‍ 29 വരെ ഹ്രസ്വചിത്ര ഫെസ്റ്റും സിനിമപ്രദര്‍ശനവും നടക്കും. 31ന് സമാപന സമ്മേളനം മന്ത്രി കടകംപിള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ എം.കെ. ദേവരാജന്‍, ജനറൽ കണ്‍വീനര്‍ പി.വി. മാത്യു, എഫ്.എ.ഐ വൈസ് പ്രസിഡൻറ് വര്‍ഗീസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.