വൈദ്യുതി മുടക്കം പരിഹരിക്കാൻ സബ് സ്​റ്റേഷൻ കമീഷൻ ചെയ്യണം

സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഏപ്രിലില്‍ കമീഷന്‍ ചെയ്യാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. മൂവാറ്റുപുഴ: ടൗണിലെ വൈദ്യുതി മുടക്കത്തിന് പരിഹാരം കാണാൻ മാറാടി സബ്‌സ്റ്റേഷൻ നിര്‍മാണം പൂര്‍ത്തിയാക്കി കമീഷന്‍ ചെയ്യണമെന്ന് ഉദ്യോഗസ്ഥരുടെ വിശദീകരണം. മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിനെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ നേതൃത്വത്തില്‍ ചേർന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ പല സ്ഥലത്തും താല്‍ക്കാലിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് വൈദ്യുതി വിതരണം നടക്കുന്നത്. സബ്‌സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഏപ്രിലിൽ കമീഷന്‍ ചെയ്യാന്‍ കഴിയുമെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഇവിടെനിന്ന് മൂവാറ്റുപുഴ പി.ഒ ജങ്നിലേക്കും ആരക്കുഴ കവലയിലേക്കും ഭൂമിക്കടിയിലൂടെയുള്ള കേബിള്‍ വലിക്കുന്നതോടെ മൂവാറ്റുപുഴ ടൗണിലെ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും. വൈദ്യുതിമുടക്കം ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മിനി സിവില്‍ സ്റ്റേഷനിലെ ഓഫിസുകളെയാണ്. ടൗണില്‍ സ്ഥാപിച്ചിരിക്കുന്ന എ.ബി.സി കേബിളില്‍നിന്നും സിവില്‍ സ്റ്റേഷനിലേക്ക് കേബിള്‍ വലിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാെണന്നും ഇത് യാഥാര്‍ഥ്യമാകുന്നതോടെ സിവില്‍ സ്റ്റേഷനിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂവാറ്റുപുഴ തൃക്കഭാഗം, ആയവന കാരിമറ്റം, കിഴക്കേക്കര, തൃക്കളത്തൂര്‍ സ്‌കൂളിന് പിറകുവശം എന്നിവിടങ്ങളിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. എല്‍ദോ എബ്രഹാം എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ വള്ളമറ്റം കുഞ്ഞ്, ജോഷി സ്‌കറിയ, ലത ശിവന്‍, ലീല ബാബു, ആലീസ് കെ. ഏലിയാസ്, സാബു വള്ളോംകുന്നേല്‍, ജോര്‍ഡി എന്‍. വര്‍ഗീസ്, ആനീസ് ക്ലീറ്റസ്, അലക്‌സി സ്‌കറിയ, പഞ്ചായത്ത് വൈസ് പ്രസിഡൻറുമാരായ എം.പി. ഇബ്രാഹീം, സജി കെ. വര്‍ഗീസ്, മെംബര്‍മാരായ അയ്യൂബ് പള്ളിക്കുടം, മേരി തോമസ്, മൂവാറ്റുപുഴ ഇലക്ട്രിക്കല്‍ സെക്ഷന്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി.എ. പ്രഭ, മൂവാറ്റുപുഴ അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി.ബി. അലി, പിറവം അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പി. രാജഗോപാലന്‍, കോതമംഗലം അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ എന്‍.കെ. ഗോപി, അസിസ്റ്റൻറ് എൻജിനീയര്‍മാര്‍, സബ് എൻജിനീയര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.