പാലം ബലപ്പെടുത്താൻ നടപടി സ്വീകരിക്കണം

മൂവാറ്റുപുഴ: തൂണും സ്പാനും തകർന്നുനിൽക്കുന്ന കൊച്ചി----ധനുഷ്കോടി ദേശീയപാതയിലെ പെരുമറ്റം പാലം ബലപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മുളവൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പാലം പരിശോധിച്ച ഉദ്യോഗസ്ഥർ ബലക്ഷയം അതിഗൗരവമാണെന്നുകാണിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനിെട പാലത്തി​െൻറ അറ്റകുറ്റപ്പണിക്ക് അനുവദിച്ച രണ്ടുകോടി രൂപ 75 ലക്ഷം രൂപയായി വെട്ടിക്കുറക്കുകയും ചെയ്തു. പാലം സന്ദർശിക്കാൻ എം.പിയും എം.എൽ.എയും തയാറായിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. ആയിരക്കണക്കിന് വാഹനങ്ങളാണ് നിത്യവും പാലത്തിലൂടെ കടന്നുപോകുന്നത്. പാലം ബലപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികൾ ആരംഭിക്കാൻ യോഗം തീരുമാനിച്ചു. മണ്ഡലം പ്രസിഡൻറ് ഫൈസൽ വടക്കനേടത്ത് അധ്യക്ഷത വഹിച്ചു. റിയാസ് താമരപ്പിള്ളി, ബാദുഷ, രാഹുൽ മനോജ്, സാബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.