കാക്കനാട്: തദ്ദേശ സ്ഥാപന െതരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ 1031 സ്ഥാനാര്‍ഥികളെ സംസ്ഥാന െതരഞ്ഞെടുപ്പ് കമീഷന്‍ ആറുവര്‍ഷത്തേക്ക് അയോഗ്യരാക്കി. പ്രചാരണച്ചെലവിെൻറ കണക്ക് സമര്‍പ്പിക്കാത്തതാണ് കാരണം. അയോഗ്യരായവര്‍ക്ക് ആറ് കൊല്ലത്തിനിെട തദ്ദേശ സ്ഥാപന െതരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. െതരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യരായവരുടെ പട്ടിക അസാധാരണ ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ അയോഗ്യത നിലവില്‍ വരും. പ്രമുഖ മുന്നണികളുടെ സ്ഥാനാര്‍ഥികളാരും പട്ടികയില്‍ ഇല്ലെന്നാണ് സൂചന. 86 ഗ്രാമപഞ്ചായത്തുകളിൽ 713 സ്ഥാനാര്‍ഥികള്‍ക്കാണ് അയോഗ്യത. കൊച്ചി നഗരസഭയിലേക്ക് മത്സരിച്ച 81 സ്ഥാനാര്‍ഥികളും ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച നാല് സ്ഥാനാര്‍ഥികളും മുനിസിപ്പാലിറ്റികളിലേക്ക് മത്സരിച്ച 162 സ്ഥാനാര്‍ഥികളും ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച 71 സ്ഥാനാര്‍ഥികളും അയോഗ്യരായി. ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും മത്സരിച്ച 7361 സ്ഥാനാര്‍ഥികളില്‍ 6330പേര്‍ മാത്രമാണ് നിശ്ചിത സമയപരിധിക്കുള്ളില്‍ കണക്ക് സമര്‍പ്പിച്ചത്. കണക്ക് നല്‍കാതിരുന്ന ജില്ലയിലെ സ്ഥാനാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പേര്‍ വിശദീകരണം നല്‍കി. ഇതില്‍ യോഗ്യമായ വിശദീകരണങ്ങള്‍ കമീഷന്‍ അംഗീകരിച്ചു. വിശദീകരണം നല്‍കാതിരുന്നവരെയാണ് അയോഗ്യരാക്കിയത്. െതരഞ്ഞെടുപ്പുഫലം പ്രഖ്യാപിച്ചാല്‍ 30 ദിവസത്തിനകം പ്രചാരണച്ചെലവിെൻറ കണക്ക് സമര്‍പ്പിക്കണമെന്നാണ് ചട്ടം. ഗ്രാമ പഞ്ചായത്തുകളിലേക്ക് മത്സരിച്ച 4764 സ്ഥാനാര്‍ഥികളില്‍ 3260 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് മത്സരിച്ച 638ല്‍ 481 പേരും ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച 101ല്‍ 82 പേരും കൃത്യസമയത്ത് കണക്ക് സമര്‍പ്പിച്ചിരുന്നു. സംസ്ഥാനത്ത് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അയോഗ്യരായത്. തെരഞ്ഞെടുപ്പുചെലവ് കണക്ക് സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയതായും തെരഞ്ഞെടുപ്പിന് പരിധിയില്‍ കൂടുതല്‍ തുക ചെലവഴിച്ചതായും കമീഷന്‍ കണ്ടെത്തിയവർക്കെതിരെയാണ് നടപടി. 2015 നവംബറിലാണ് തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.