സപ്താഹയജ്ഞവും ലക്ഷാര്‍ച്ചനയും

മൂവാറ്റുപുഴ: ആനിക്കാട് തിരുവുംപ്ലാവില്‍ മഹാദേവക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 25 മുതല്‍ ജനുവരി ഒന്നുവരെ നടക്കും. ഇരളിയൂര്‍ അരുണന്‍ നമ്പൂതിരി യജ്ഞാചാര്യനാകും. 25ന് വൈകീട്ട് 5.30ന് കലവറ നിറക്കല്‍, 6.30ന് ദീപാരാധന, തുടര്‍ന്ന് യജ്ഞശാലയില്‍ ഭദ്രദീപപ്രകാശനം, ഭാഗവത മാഹാത്മ്യ പാരായണം, 26 മുതല്‍ ഒന്നുവരെ രാവിലെ ആറ് അഷ്ടദ്രവ്യ ഗണപതിഹോമം, വൈകീട്ട് 6.30ന് ദീപാരാധന എന്നിവയുണ്ടാകും. 30ന് വൈകീട്ട് 5.45ന് അഷ്ടാഭിഷേകം, 6.30ന് പ്രദോഷ പൂജദര്‍ശനം. സമാപനദിവസമായ ഒന്നിന് രാവിലെ 11.30ന് അവഭൃഥസ്‌നാനം, ആറാട്ട് ഘോഷയാത്ര, ശിവകടാക്ഷം സാധുജന സമര്‍പ്പണനിധി വിതരണം, ഉച്ചക്ക് ഒന്നിന് പ്രസാദവിതരണം എന്നിവയുണ്ടാകും. സപ്താഹദിവസം രാവിലെ ആറുമുതല്‍ ഭാഗവത പാരായണം നടക്കും. ജനുവരി രണ്ടിന് രാവിലെ ആറിന് അഷ്്ടദ്രവ്യ ഗണപതിഹോമം, തുടര്‍ന്ന് കലശപൂജ, ഏഴ് മുതല്‍ ക്ഷേത്രം തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വേദസാര ശിവസഹസ്രനാമ ലക്ഷാര്‍ച്ചന, വൈകീട്ട് 6.15ന് ദീപാരാധന, 6.30ന് ലക്ഷാര്‍ച്ചന പൂര്‍ത്തീകരിച്ച് കലശങ്ങള്‍ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും തുടര്‍ന്ന് കലശാഭിഷേകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.