കള്ള‍​െൻറ നല്ല മനസ്സ്​; രേഖകൾ തിരിച്ചെത്തി

മൂവാറ്റുപുഴ: മോഷ്ടിച്ച ബാഗിലുണ്ടായിരുന്ന എസ്.എസ്.എൽ.സി ബുക്കടക്കമുള്ള സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളും മടക്കി നൽകി മോഷ്ടാവ്. രണ്ടാഴ്ച മുമ്പ് മൂവാറ്റുപുഴ ഹിറാ മസ്ജിദിൽ ജുമുഅ നമസ്കാരത്തിനെത്തിയ മൂന്നു സ്ത്രീകളുടെ ബാഗുകൾ മോഷണം പോയിരുന്നു. വിലപിടിപ്പുള്ള മൊബൈലുകളും അയ്യായിരത്തിൽ താഴെ രൂപയും സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ രേഖകളുമാണുണ്ടായിരുന്നത്‌. പണവും മൊബൈലുകളും എടുത്തശേഷം സിമ്മുകളും സർട്ടിഫിക്കറ്റുകളും മറ്റും മസ്ജിദി​െൻറ വിലാസത്തിൽ തപാലിലാണ് തിരിച്ചയച്ചത്. മോഷണം നടന്ന് 15ാം ദിവസം രേഖകളെല്ലാം തപാലിൽ പള്ളിയിലെത്തി. മോഷണശ്രമം പരാജയപ്പെടുത്തി മൂവാറ്റുപുഴ: കോളജ് ഓഫിസ് തുറന്ന് കവർച്ച നടത്താനുള്ള മോഷ്ടാവി​െൻറ ശ്രമം സെക്യൂരിറ്റി ജീവനക്കാര‍​െൻറ സന്ദർഭോചിത ഇടപെടലിനെത്തുടർന്ന് പരാജയപ്പെട്ടു. നഗരത്തിലെ ചാലിക്കടവ് ജങ്ഷന് സമീപത്തെ എം.ഐ.ഇ.ടി സ്ഥാപനങ്ങളുടെ ഓഫിസിലാണ് ബുധനാഴ്ച പുലർച്ച കവർച്ചശ്രമം നടന്നത്. ഓഫിസ് പരിസരത്ത് ആളനക്കം കണ്ട് സെക്യൂരിറ്റി ജീവനക്കാരൻ എത്തിയതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന്, കുറച്ചുസമയം കഴിഞ്ഞ് വീണ്ടും ഇയാൾ എത്തിയെങ്കിലും സെക്യൂരിറ്റിയുടെ കണ്ണിൽപെട്ടതോടെ വീണ്ടും രക്ഷപ്പെട്ടു. മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.