സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോൺഗ്രസ്​-^സി.പി.ഐ സഖ്യം തുടരും

സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്: കോൺഗ്രസ്--സി.പി.ഐ സഖ്യം തുടരും കോലഞ്ചേരി: റൂറൽ സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- -സി.പി.ഐ സഖ്യം തുടരും. ശനിയാഴ്ച നടക്കുന്ന ബാങ്ക് തെരഞ്ഞെടുപ്പിലാണ് കോൺഗ്രസും സി.പി.ഐയും സഖ്യമായി മത്സരിക്കുന്നത്. ഇവിടെ സി.പി.എം ഒറ്റക്കാണ് മത്സരിക്കുന്നത്. മൂവായിരത്തോളം അംഗങ്ങളുള്ള ബാങ്കിലേക്ക് ഇക്കുറി വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. 13 അംഗ ഡയറക്ടർ ബോർഡിലേക്ക് എട്ട് കോൺഗ്രസുകാരും അഞ്ച് സി.പി.ഐക്കാരുമാണ് പാനലിൽ മത്സരിക്കുന്നത്. സി.പി.എം പാനലിൽ നേതാക്കളായ ജോർജ് ഇടപ്പരത്തി, എം.എൻ. മോഹനൻ എന്നിവരും കോൺഗ്രസ് -സി.പി.ഐ പാനലിൽനിന്ന് ജയിംസ് പാറേക്കാട്ടിൽ, ഇ.എം. നവാസ്, ജി. മാധവൻപിള്ള എന്നിവരും മത്സരിക്കുന്നുണ്ട്. എം.വി. രാഘവൻ സഹകരണ മന്ത്രിയായിരിേക്ക, സി.എം.പി മുൻകൈയെടുത്താണ് 2000ൽ ബാങ്ക് ആരംഭിച്ചത്. സി.എം.പിയിലെ അഭിപ്രായഭിന്നതകളെ തുടർന്ന് ഒരു വിഭാഗം സി.പി.ഐയിൽ ചേർന്നതോടെയാണ് ബാങ്ക് അവരുടെ നിയന്ത്രണത്തിലായത്. ഭരണസമിതികളുടെ ക്രമക്കേടുകൾ ബാങ്കി​െൻറ പ്രവർത്തനത്തെ ബാധിച്ചതോടെ സി.പി.ഐ നേതൃത്വം ബാങ്ക് ഏറ്റെടുക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രാദേശിക നേതൃത്വത്തെ സമീപിക്കുകയായിരുന്നു. തുടർന്ന് 2006 മുതൽ ബാങ്കിൽ കോൺഗ്രസ്--സി.പി.ഐ സഖ്യമാണ് ഭരണം നടത്തിയിരുന്നത്. ഇക്കുറി ബാങ്കിൽ സി.പി.എം-സി.പി.ഐ സഖ്യമായി മത്സരിക്കുന്നതിനുളള ചർച്ചകൾ നടന്നെങ്കിലും കുന്നത്തുനാട് സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.എം അവഗണിച്ചെന്നാരോപിച്ചാണ് കോൺഗ്രസ് സഖ്യം തുടരാൻ സി.പി.ഐ തീരുമാനിച്ചത്. കുട്ടികളുടെ ചലച്ചിത്രോത്സവം കോലഞ്ചേരി: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായുള്ള കുട്ടികളുടെ ചലച്ചിേത്രാത്സവം ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ കോലഞ്ചേരിയിലെ അഞ്ച് വേദികളിലായി നടക്കുന്ന ചലച്ചിേത്രാത്സവത്തിൽ ഏഴ് സിനിമകൾ പ്രദർശിപ്പിക്കും. രാവിലെ 10ന് സ​െൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി കോഓഡിനേറ്റർ കെ.ഒ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. സി.കെ. വർഗീസ് അധ്യക്ഷത വഹിക്കും. 'ഒറ്റാൽ' സിനിമയിലെ നായകൻ അഷന്ത് കെ. ഷാ മുഖ്യാതിഥിയാകും. കെ.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. ഹരികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയുടെ ഭാഗമായി രാവിലെ 10ന് ആസ്േട്രലിയൻ സിനിമയായ 'ദി റോക്കറ്റ്' പ്രദർശിപ്പിക്കും. സ​െൻറ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 10ന് ഇറാനിയൻ സിനിമ 'ബാഷു'വും ഉച്ചക്ക് 1.30ന് ടർക്കിഷ് സിനിമയായ 'ടർട്ടിൾസ് ക്യാൻഫൈ'യും സ​െൻറ് പീറ്റേഴ്സ് ബി.എഡ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് മലയാളം സിനിമ ഒറ്റാലും ഉച്ചക്ക് 1.30ന് ഇംഗ്ലീഷ് സിനിമ 'മോഡേൺ ടൈംസും' പ്രദർശിപ്പിക്കും. സ​െൻറ് പീറ്റേഴ്സ് ടി.ടി.സി ഓഡിറ്റോറിയത്തിൽ രാവിലെ 10ന് മലയാളം സിനിമ 'കൊടിയേറ്റ'വും ഉച്ചക്ക് 1.30ന് ഇറ്റാലിയൻ സിനിമ 'ബൈസിക്കിൾ തീവ്സും' പ്രദർശിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സ​െൻറ് പീറ്റേഴ്സ് ടി.ടി.സി ഡിജിറ്റൽ ഹാളിൽ അധ്യാപകരും വിദ്യാർഥികളും സംയുക്തമായി നിർമിച്ച 20 മിനിറ്റ് ദൈർഘ്യം വരുന്ന ചലച്ചിത്രങ്ങളുടെ മത്സരങ്ങൾ നടക്കും. ഇതിൽ മികച്ച ചിത്രങ്ങൾക്ക് കാഷ് അവാർഡും േട്രാഫിയും നൽകും. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ ടി.വി. പീറ്റർ, അജി നാരായണൻ, ടി.പി. പേത്രാസ്, റെജി വർഗീസ്, ബെൻസൻ വർഗീസ്, എം.പി. തമ്പി, ഡാൽമിയ തങ്കപ്പൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.