അനാഥ ബാല്യങ്ങളുടെ പുനരധിവാസം സർക്കാർ ബാധ്യത ^ഹൈകോടതി

അനാഥ ബാല്യങ്ങളുടെ പുനരധിവാസം സർക്കാർ ബാധ്യത -ഹൈകോടതി കൊച്ചി: പ്രേത്യക ശ്രദ്ധയും സംരക്ഷണവും വേണ്ട കുട്ടികളുെടയും നിയമനടപടി നേരിട്ടവരുെടയും അനാഥ ബാല്യങ്ങളുെടയും സംരക്ഷണവും പുനരധിവാസവും അവരെ പൊതുസമൂഹത്തി​െൻറ ഭാഗമായി മാറ്റലും സർക്കാറുകളുടെ ബാധ്യതയാണെന്ന് ഹൈകോടതി. അനാഥാലയങ്ങളിലെ കുട്ടികളുടെ രക്ഷാകർതൃത്വം സർക്കാറിേൻറതാണ്. വസ്തുവകകളില്‍ അനാഥാലയങ്ങള്‍ക്ക് അവകാശമുണ്ടെങ്കിലും കുട്ടികളുടെ രക്ഷാകർതൃത്വവും സംരക്ഷണ ഉത്തരവാദിത്തവും സർക്കാറിനാണ്. ഒാർഫനേജ് നിയമപ്രകാരം രജിസ്റ്റർ ചെയ്ത അനാഥാലയങ്ങളും ബാലനീതി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനക്കെതിരെ സമർപ്പിച്ച ഹരജികൾ തീർപ്പാക്കിയാണ് കോടതിയുടെ ഇൗ നിരീക്ഷണം. സർക്കാർ സഹായമില്ലാതെ പ്രവർത്തിക്കുന്ന അനാഥാലയങ്ങളോട് നിശ്ചിത അളവിൽ കാരുണ്യ പ്രവർത്തനം നടത്തണമെന്ന് സർക്കാറിന് നിർബന്ധിക്കാനാവില്ല. ബലപ്രയോഗമോ പ്രേരണയോ പ്രകോപനമോ കൊണ്ട് നിലവാരമുയർത്താനാവില്ല. സർക്കാറാണ് സ്ഥാപനങ്ങൾക്ക് നിലവാരം ഒരുക്കി നൽകേണ്ടത്. കരുതലും സംരക്ഷണവും വേണ്ട കുട്ടികള്‍ക്ക് നൽകുന്ന ആനുകൂല്യങ്ങൾ നിയമനടപടികൾക്ക് വിധേയരായ കുട്ടികള്‍ക്ക് നല്‍കുന്നതിെനക്കാൾ കുറവാകരുത്. സർക്കാർ സഹായം ലഭിക്കാത്ത സ്ഥാപനങ്ങളിൽ മതിയായ സൗകര്യങ്ങളില്ലെന്ന് പറഞ്ഞ് രജിസ്‌ട്രേഷന്‍ നിഷേധിക്കരുത്. ബാലനീതി നിയമപ്രകാരമുള്ള വ്യവസ്ഥകൾ നടപ്പാക്കാൻ കാരുണ്യപ്രവർത്തനത്തി​െൻറ ഭാഗമായി മാത്രം നിലനിൽക്കുന്ന സ്ഥാപനങ്ങൾക്ക് ബാധ്യതയില്ല. ഒരു സ്ഥാപനത്തിന് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നില്ലെങ്കില്‍ അവിടത്തെ കുട്ടികളെ ഉചിതമായ സ്ഥാപനങ്ങളില്‍ പാര്‍പ്പിക്കണം. കുട്ടികളെ അനാഥാലയങ്ങളിൽനിന്ന് സർക്കാറിന് ഏറ്റെടുക്കുന്നതിൽ നിയമതടസ്സമിെല്ലന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.