ഒന്നര കി​േലാ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

മൂവാറ്റുപുഴ: ഒന്നര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശിയെ എക്സൈസ് സംഘം അറസ്റ്റുചെയ്തു. പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് ജില്ലക്കാരനായ റബീയുൽ ആലമിനെയാണ് (26) മൂവാറ്റുപുഴ എക്സൈസ് സി.െഎ കെ.കെ. അനില്‍കുമാറി​െൻറ നേതൃത്വത്തിെല സംഘം കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തെത്തുടർന്ന് നടന്ന റെയ്ഡിലാണ് മഞ്ഞള്ളൂർ ഇടക്കാട്ട് കയറ്റം കവലക്കുസമീപത്തുനിന്ന് കഞ്ചാവുമായി പ്രതി പിടിയിലായത്. നാട്ടില്‍ പോയിവരുമ്പോള്‍ കടത്തിക്കൊണ്ട് വരുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് 500, 1000 രൂപ നിരക്കിലാണ് വിൽപന നടത്തുന്നത്. ഈരാറ്റുപേട്ടയില്‍ വാടകക്ക് താമസിക്കുന്ന പ്രതി വാഴക്കുളം, കല്ലൂര്‍ക്കാട് ഭാഗെത്ത ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്‍ക്കുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നത്. ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി എക്സൈസ് നടത്തുന്ന തീവ്രസന്നാഹ പരിശോധനകളുടെ ഭാഗമായി നടന്ന റെയ്ഡിനിടെയാണ് ഇയാളെക്കുറിച്ച വിവരം ലഭിച്ചത്. നാട്ടില്‍നിന്ന് െട്രയിന്‍ മാര്‍ഗം കടത്തക്കൈാണ്ടുവന്ന കഞ്ചാവില്‍നിന്ന് വിൽപന കഴിഞ്ഞ് ബാക്കി ഉണ്ടായിരുന്നവയാണ് പിടികൂടിയത്. പ്രതിയെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി. റെയ്ഡില്‍ പ്രീവൻറിവ് ഓഫിസര്‍മാരായ വി.എ. ജബ്ബാര്‍, ഇ.എ. അസീസ്‌, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ ബിനു ജേക്കബ്, എം.എ. യൂസുഫലി, മനു ജോര്‍ജ്, എം.എ. കൃഷ്ണകുമാര്‍, കെ.ജി. അജീഷ്, എം.വി. ബിജു എന്നിവര്‍ പങ്കെടുത്തു. മൂന്നുമാസത്തിനിടെ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ പത്ത് കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ സിന്തറ്റിക് പശയുെടയും (ഫെവിക്കോള്‍, എം.ആർ ഫെവി ഗ്ലൂ) മറ്റും ഉപയോഗം കൂടുന്നതായും ഇക്കാര്യത്തില്‍ മാതാപിതാക്കളും അധ്യാപകരും ശ്രദ്ധിക്കണമെന്നും എക്സൈസ് സി.െഎ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.