പാട്ടുകൾ കൂട്ടിരുന്നു; വേദന മറന്ന്​ രോഗികൾ

കൊച്ചി: കൂട്ടിരിപ്പിന് പാട്ടുകൾ എത്തിയപ്പോൾ അവർ വേദനകൾ മറന്നു. സംഗീതം പകർന്നുനൽകിയ സാന്ത്വനം മനസ്സിന് പുതിയ ഉണർവും പ്രതീക്ഷകളുമേകി. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്നുവരുന്ന സംഗീത സാന്ത്വന പരിപാടിയായ ആർട്സ് ആൻഡ് മെഡിസി​െൻറ ബുധനാഴ്ച നടന്ന 200ാം ലക്കം ഏറെ വ്യത്യസ്തമായിരുന്നു. 2014 ഫെബ്രുവരിയിൽ ആദ്യ ലക്കത്തിൽ പാടിയ പിന്നണി ഗായകൻ അഫ്സല്‍ തന്നെയായിരുന്നു ബുധനാഴ്ചയും മുഖ്യഗായകൻ. അഫ്സൽ മാത്രമല്ല കുടുംബാംഗങ്ങളും കൂടെ പാടാനെത്തി. സംഗീത പാരമ്പര്യമുള്ള അഫ്സലി​െൻറ കുടുംബത്തില്‍നിന്നുള്ള രണ്ട് തലമുറ ഗായകരാണ് പരിപാടിയിൽ അണിനിരന്നത്. അഫ്സലി​െൻറ സഹോദരങ്ങളായ അഷ്റഫ്, സലീം എന്നിവര്‍ക്കൊപ്പം അടുത്ത ബന്ധുക്കളായ നബീല, നഫ്ല, ജസീല, അമീന്‍, യാസിര്‍ നൗറീന്‍ എന്നിവരും ചേര്‍ന്ന് മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി 16 പാട്ടുകൾ പാടി. കൊച്ചി ബിനാലെ ഫൗണ്ടേഷ‍​െൻറ താൽപര്യപ്രകാരം മെഹ്ബൂബ് മെമ്മോറിയല്‍ ഓര്‍ക്കസ്ട്രയുടെ സഹകരണത്തോടെയാണ് മൂന്ന് വർഷം മുമ്പ് ജനറല്‍ ആശുപത്രിയില്‍ ആർട്സ് ആൻഡ് മെഡിസിൻ പരിപാടി ആരംഭിച്ചത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മാര്‍ക്കോസ്, സിത്താര, രഞ്ജിനി ജോസ്, ജെറി അമല്‍ദേവ്, ബേണി ഇഗ്നേഷ്യസ്, ബിജിബാല്‍, നടന്‍ ജയസൂര്യ, അര്‍ബുദ ചികിത്സവിദഗ്ധൻ ഡോ. വി.പി. ഗംഗാധരന്‍, എറണാകുളം പ്രസ്ക്ലബിലെ ഗായകര്‍ തുടങ്ങി വാട്സ്ആപ്പിലെ സംഗീത ഗ്രൂപ് അംഗങ്ങള്‍ വരെ ഇതിനകം പരിപാടിയിൽ പാടാനെത്തി. തുടക്കം മുതൽ ഇൗ സംഗീതസദസ്സിലെ സ്ഥിരം കേൾവിക്കാരിയാണ് 65കാരിയായ ആലപ്പുഴ സ്വദേശിനി ജഗദമ്മ കൃഷ്ണന്‍കുട്ടി. പ്രഭാതസവാരിക്കിടെയാണ് പരിപാടിയെക്കുറിച്ച് അറിഞ്ഞത്. ഇടക്ക് വൃക്കരോഗം മൂർച്ഛിച്ച് അവശയായപ്പോഴും പതിവ് മുടക്കിയില്ല. പാട്ടുകളുടെ വരികളും മറ്റ് വിശദാംശങ്ങളുമെല്ലാം ജഗദമ്മക്ക് മനഃപാഠമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.