എ.ബി.സി കേബിള്‍ പദ്ധതി പരാജയം; പാഴായത് കോടികള്‍

മൂവാറ്റുപുഴ: ഏറെ കൊട്ടിഗ്ഘോഷിച്ച് മൂവാറ്റുപുഴ ടൗണില്‍ കോടികള്‍ മുടക്കി നടപ്പാക്കിയ എ.ബി.സി കേബിള്‍ പദ്ധതി പരാജയം. പദ്ധതി നടപ്പായാൽ വൈദ്യുതിമുടക്കം ഓര്‍മയാകുമെന്നാണ് പ്രഖ്യാപിച്ചത്. പദ്ധതിയെ വ്യാപാരികളും നാട്ടുകാരും പ്രതീക്ഷയോടെയാണ് വരവേറ്റത്. മാറാടി സബ്‌സ്റ്റേഷന്‍ യാഥാര്‍ഥ്യമാക്കി, സബ്‌സ്റ്റേഷനില്‍നിന്നും മൂവാറ്റുപുഴ പി.ഒ ജങ്ഷനിലേക്കും ആരക്കുഴ ജങ്ഷനിലേക്കുമുള്ള ഭൂമിക്കടിയിലൂടെയുള്ള കേബിള്‍ പദ്ധതിയും പൂര്‍ത്തിയായാലേ മൂവാറ്റുപുഴ ടൗണിെലയും സമീപ പഞ്ചായത്തുകളായ മാറാടി, ആരക്കുഴ പഞ്ചായത്തുകളിലെയും വൈദ്യുതി മുടക്കത്തിനും പ്രതിസന്ധിക്കും പരിഹാരം കാണാന്‍ കഴിയൂവെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷനില്‍നിന്ന് എം.സി റോഡ് വഴി മൂവാറ്റുപുഴ പി.ഒ ജങ്ഷന്‍വരെയാണ് എ.ബി.സി കേബിള്‍ സ്ഥാപിച്ചിരിക്കുന്നത്. ഈ ഭാഗങ്ങളിലുള്ള ട്രാന്‍സ്‌ഫോമറുകളുമായി പദ്ധതി ബന്ധിപ്പിച്ചിട്ടുെണ്ടങ്കിലും ടൗണിലെ വൈദ്യുതി മുടക്കം പതിവുപോലെ തുടരുകയാണ്. എ.ബി.സി കേബിള്‍ പദ്ധതി മൂവാറ്റുപുഴപോലുള്ള ടൗണുകള്‍ക്ക് യോജിച്ചതെല്ലന്നാണ് വിദഗ്ധരുടെ അഭിപ്രായം. എ.ബി.സി കേബിള്‍ പദ്ധതി ഇന്‍ഫോപാര്‍ക്കുകള്‍, സിവില്‍ സ്റ്റേഷന്‍, ആശുപത്രി സമുച്ചയങ്ങള്‍, കമ്പനികള്‍ എന്നീ സ്ഥാപനങ്ങള്‍ക്കാണ് ഗുണകരം. വൈദ്യുതി സബ്‌സ്റ്റേഷനില്‍നിന്ന് നേരിട്ട് എത്തിക്കുമ്പോള്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പരിഹാരമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.