കോളജ് യൂനിയൻ ഉദ്ഘാടനം

+EC എടത്തല: എടത്തല കെ.എം.ഇ.എ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജ് യൂനിയൻ കൊച്ചി നഗരസഭ മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്തു. ആർട്സ് ക്ലബ് അഭിനേതാക്കളായ മഖ്ബൂൽ സൽമാൻ, ദിവ്യ ദർശൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. യൂനിയൻ ചെയർമാൻ ശ്രീഹരി മേനോൻ അധ്യക്ഷത വഹിച്ചു. കോളജ് സെക്രട്ടറി കെ.എ. ജലീൽ, മാനേജ്മ​െൻറ് സെക്രട്ടറിമാരായ പി.എം. അബ്ദുൽ മജീദ് പറക്കാടൻ, എൻ.കെ. നാസർ, പ്രിൻസിപ്പൽ പ്രഫ. കെ.എം. അബ്ദുൽ കരീം, സ്റ്റാഫ് അഡ്വൈസർ പ്രഫ. ജാഫർ ജബ്ബാർ എന്നിവർ സംസാരിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി മുഹമ്മദ് ഷരീഫ് സ്വാഗതവും വൈസ് ചെയർപേഴ്സൻ റമീസ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.