ഛോട്ടാ ശക്കീല്‍ മരിച്ചെന്ന്​ റിപ്പോര്‍ട്ട്

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി വിശ്വസ്തന്‍ ഛോട്ടാ ശക്കീല്‍ വഴിപിരിഞ്ഞെന്ന വാര്‍ത്ത ചൂടാറുംമുമ്പെ ശക്കീലി​െൻറ മരണവാര്‍ത്തയും പുറത്ത്. ശക്കീല്‍ കഴിഞ്ഞ ജനുവരി ആറിന് ഇസ്ലാമാബാദില്‍ മരിച്ചെന്നാണ് പുതിയ വാര്‍ത്ത. ശക്കീലി​െൻറ അനുയായി ബിലാലും മുംബൈയില്‍ കഴിയുന്ന ശക്കീലി​െൻറ ബന്ധുവും തമ്മില്‍ നടന്ന ടെലിഫോണ്‍ സംഭാഷണം ലഭിച്ചെന്ന് അവകാശപ്പെട്ട് 'ശക്കീല്‍ മരിച്ചോ' എന്ന തലക്കെട്ടോടെ 'ഹിന്ദുസ്ഥാന്‍ ടൈംസ്' പത്രമാണ് വാര്‍ത്ത നല്‍കിയത്. ഇൻറലിജന്‍സ്, മുംബൈ പൊലീസ് വൃത്തങ്ങള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. ഇസ്ലാമാബാദിലെ കുപ്രസിദ്ധ സംഘം ഒഡെസ്സ അംഗങ്ങളെ കാണാന്‍ ചെന്നപ്പോഴാണത്രെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുെന്നന്നും അല്ല, ഐ.എസ്.ഐക്കുവേണ്ടി ഒഡെസ്സ സംഘം കൊന്നതാണെന്നും പറയപ്പെടുന്നു. കറാച്ചിയില്‍ ദാവൂദിനൊപ്പം ഐ.എസ്.ഐ സംരക്ഷണത്തിലാണ് ശക്കീലും രണ്ടു ഭാര്യമാരും മക്കളും കഴിഞ്ഞിരുന്നത്. ഐ.എസ്.ഐക്കുവേണ്ടി ആയുധ ഇടപാടുകള്‍ നടത്തിയിരുന്നത് ശക്കീലാണ്. അതിനാല്‍ ശക്കീലി​െൻറ മരണം അവര്‍ രഹസ്യമാക്കിവെക്കുകയായിരുന്നു. ശക്കീലി​െൻറ ശബ്ദവും ശൈലിയും അനുകരിക്കുന്ന റഹിം മര്‍ച്ചൻറ് എന്ന പാകിസ്താനിയാണ് ശക്കീലായി ഫോണുകള്‍ വിളിക്കുന്നത്- എന്നിങ്ങനെയാണ് വിവരങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.