വ​ർ​ഗീ​യ ആ​ക്ര​മ​ണ​ങ്ങ​ൾ കൂ​ടു​ത​ൽ യു.​പി​യി​ൽ

blurb: കർണാടകയും മഹാരാഷ്ട്രയും തൊട്ടുപിന്നിൽ ന്യൂഡൽഹി: സർക്കാർ പാർലമ​െൻറിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വർഗീയ ആക്രമണങ്ങൾ നടത്തിയത് ഉത്തർ പ്രദേശിൽ. കർണാടകയും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നിൽ. 2014 മുതൽ 16 വരെയുണ്ടായ ആക്രമണങ്ങളുടെ കണക്കാണിത്. വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് 450 അക്രമസംഭവങ്ങളാണ് ഉത്തർപ്രദേശിൽ ഇൗ കാലയളവിൽ അരങ്ങേറിയത്. കർണാടകയിൽ 279 ഉം മഹാരാഷ്ട്രയിൽ 270 കേസുകളുമാണുള്ളത്. മധ്യപ്രദേശിൽ 205ഉം രാജസ്ഥാനിൽ 200ഉം ബിഹാറിൽ 197ഉം ഗുജറാത്തിൽ 182ഉം വർഗീയ സംഘർഷങ്ങളും ആക്രമണങ്ങളുമാണ് ഉണ്ടായതെന്ന് സർക്കാർ ബുധനാഴ്ച രാജ്യസഭയെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.