വഡോദരയിൽ പ്രഥമ റെയിൽ സർവകലാശാല

ന്യൂഡൽഹി: ദേശീയ റെയിൽ ഗതാഗത സർവകലാശാല ഗുജറാത്തിലെ വഡോദരയിൽ സ്ഥാപിക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. രാജ്യത്ത് ഇത്തരത്തിൽ ആദ്യത്തെ സർവകലാശാലയാണിത്്. റെയിൽ സാേങ്കതികവിദ്യയിൽ മനുഷ്യവിഭവ ശേഷി വികസിപ്പിക്കുകയാണ് ലക്ഷ്യം. കൽപിത സർവകലാശാലയായിരിക്കും. അടുത്ത ജൂലൈയിൽ ക്ലാസുകൾ തുടങ്ങാനാണ് പദ്ധതി. റെയിൽവേ മന്ത്രാലയത്തിനു കീഴിൽ ലാഭേതര കമ്പനി രൂപവത്കരിച്ച് കലാശാലയുടെ മേൽനോട്ട ചുമതല നൽകും. വഡോദരയിലെ ഇന്ത്യൻ റെയിൽവേ ദേശീയ അക്കാദമിയുടെ അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്തും. 3,000 വിദ്യാർഥികൾക്ക് പഠനസൗകര്യമൊരുക്കും. റെയിൽവേ പൂർണതോതിൽ മുതൽമുടക്ക് നടത്തും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ വിജയത്തിനു പിന്നാലെയാണ് സംസ്ഥാനത്തിനുള്ള സമ്മാനമെന്നോണം കലാശാലക്ക് മന്ത്രിസഭ അനുമതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.