പവര്‍ ടില്ലര്‍ കൈമാറി

കടുങ്ങല്ലൂര്‍: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പവര്‍ ടില്ലര്‍ പഞ്ചായത്ത് പ്രസിഡൻറ്‌ രത്നമ്മ സുരേഷ് എടയാറ്റുചാല്‍ നെല്ലുല്‍പാദക സമിതിക്ക് കൈമാറി. ടില്ലറി​െൻറ താക്കോലും രേഖകളും നെല്ലുല്‍പാദകസമിതി സെക്രട്ടറി പി.എ. അബൂബക്കർ ഏറ്റുവാങ്ങി. തരിശുഭൂമിയില്‍ കൃഷി ചെയ്യാന്‍ മുന്നോട്ടുവരുന്ന കര്‍ഷകരെയും കര്‍ഷകഗ്രൂപ്പുകളെയും സഹായിക്കാന്‍ പഞ്ചായത്ത് തയാറാണെന്ന് പ്രസിഡൻറ് പറഞ്ഞു. ടില്ലറി​െൻറ രണ്ടുലക്ഷത്തില്‍ താഴെ വരുന്ന വിലയുടെ പത്ത് ശതമാനം സമിതി അടച്ചിരുന്നു. തരിശുകിടന്ന 300 ഏക്കര്‍ വിസ്തൃതിയുള്ള എടയാറ്റുചാലി​െൻറ ഒരുഭാഗം കഴിഞ്ഞവർഷം കൃഷി ചെയ്തിരുന്നു. മികച്ച വിളവുനേടിയ നെല്ലുല്‍പാദകസമിതിയെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ടില്ലർ ലഭ്യമാക്കിയത്. എടയാറ്റുചാലി​െൻറ മാതൃക പിന്തുടർന്ന് വെണ്മണിക്ക ചാൽ, കയൻറിക്കര പാടശേഖരം എന്നിവിടങ്ങളിലും ഇക്കുറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്‌ സി.ജി. വേണു, സ്ഥിരംസമിതി അധ്യക്ഷരായ വിജയലക്ഷ്മി, ടി.ജെ. ടൈറ്റസ്, വി.എം. സാജിത, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ഷാനവാസ്, എം.എം. ആൻറണി, ഗീത സലിംകുമാര്‍, ഷുഐബ്, കൃഷി ഓഫിസര്‍ ഗോപന്‍, ഇ. ബാലകൃഷ്ണ പിള്ള, പി. ഇസ്മായില്‍, വി.കെ. ഹംസ, കാര്‍ഷിക ഉപദേശകസമിതി അംഗങ്ങള്‍ എന്നിവർ ചടങ്ങില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.