ആലങ്ങാട്: പറവൂർ താലൂക്കിലെ ഏക ഫാർമേഴ്‌സ് ബാങ്ക് ആയ കൊങ്ങോർപ്പിള്ളി ഫാർമേഴ്‌സ് സഹകരണ ബാങ്കിെൻറ കരിങ്ങാംതുരുത്ത് ശാഖ മന്ദിരത്തിെൻറ ശിലാസ്ഥാപനം ബാങ്ക് പ്രസിഡൻറ് സി.എം. റഷീദ് നിർവഹിച്ചു. പുതിയ ശാഖ പ്രവർത്തനം തുടങ്ങുമ്പോൾ ബാങ്കിങ് രംഗത്തെ ആധുനിക സൗകര്യങ്ങൾ ലഭ്യമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയിലുള്ളവർക്ക് എ.ടി.എം കാർഡുകളുടെ വിതരണം ജില്ല ബാങ്ക് ജനറൽ മാനേജർ ഓമനക്കുട്ടൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് അധ്യക്ഷത വഹിച്ചു. ബാങ്ക് മാനേജിങ് ഡയറക്ടയർ വി.എ. അബ്‌ദുൽ ഹക്കീം റിപ്പോർട്ട് അവതരിപ്പിച്ചു. ജയശ്രീ ഗോപീകൃഷ്ണൻ, കെ.എം. ഹമീദ് ഷാ, നിഷാദ്, സ്മിത ജിതേഷ്, പി.എം. മനാഫ്, എംസി. ദിലീപ് കുമാർ, കെ.ആർ. സജീവൻ, എം.എ. അബ്‌ദുൽകരീം, ശാരു സുരേഷ്, സാജു പേരേപ്പറമ്പിൽ, കെ.എ. വിൻസെൻറ്, പി.എ. മനോജ്, കെ.വി. ജസ്റ്റിൻ, പ്രസന്ന വിനോദ്, പി.കെ. മനോജ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് കെ.ജി ഹരി സ്വാഗതവും ഡയറക്ടർ ആർ. സുരേഷ്ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.