കാന നീട്ടണമെന്നാവശ്യപ്പെട്ട് ധർണ നടത്തി ആലുവ: കീഴ്മാട് സൊസൈറ്റിപ്പടിക്ക് സമീപം നിർമിച്ച കാന റേഷൻകട കവലവരെ നീട്ടണമെന്നാവശ്യപ്പെട്ട് സ്വരുമ റെസിഡൻറ്സ് അസോസിയേഷൻ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസിന് മുന്നിൽ ധർണ നടത്തി. കീഴ്മാട് പഞ്ചായത്ത് കവലക്ക് സമീപം നിർമിച്ച കലുങ്കിലൂടെ കെ.എസ്.ആർ.ടി.സി ബസ് സർവിസിന് അനുമതി നൽകണം. ഇതുസംബന്ധിച്ച് അസോസിയേഷൻ അംഗങ്ങൾ ഒപ്പുവെച്ച നിവേദനവും ഉദ്യോഗസ്ഥർക്ക് നൽകി. അസോസിയേഷൻ പ്രസിഡൻറ് വി.കെ. മുരളി അധ്യക്ഷത വഹിച്ചു. ജോ. സെക്രട്ടറി കെ. രഞ്ജിത് കുമാർ, സി.കെ. അബ്‌ദുൽ സലാം, സുധ ഉണ്ണികൃഷ്ണൻ, രാജപ്പൻ, രജിത ഗോപകുമാർ, രാജീവ് മുതിരക്കാട്, സുധീർ മണ്ണാറത്ത്, ബാവക്കുട്ടി, ആനന്ദം ശശിധരൻ, ഹിൻസി സാലു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.