എടവനക്കാട് ഗ്രേസ് പബ്ലിക് സ്‌കൂളില്‍ 'മാധ്യമം' ഹെല്‍ത്ത് കെയര്‍

വൈപ്പിന്‍: എടവനക്കാട് ഇല്ലത്തുപടി േഗ്രസ് പബ്ലിക് സ്‌കൂളില്‍ 'മാധ്യമം' ഹെല്‍ത്ത് കെയര്‍ പദ്ധതി നടന്നു. ബുധനാഴ്ച സ്‌കൂള്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡൻറ് കെ.ഐ. ഹരി അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജ്‌മ​െൻറ് കമ്മിറ്റി സെക്രട്ടറി നാസര്‍ കല്ലുങ്കലും വിദ്യാര്‍ഥി പ്രതിനിധികളും ചേര്‍ന്ന് 51,990 രൂപയുടെ ചെക്ക് കൈമാറി. മാധ്യമം കൊച്ചി സീനിയർ റീജനൽ മാനേജര്‍ ബെല്‍ത്ത്സാര്‍ ജോസഫ് ചെക്ക് ഏറ്റുവാങ്ങി. നജാത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് ചെയര്‍മാന്‍ വി.കെ. അലിക്കുഞ്ഞി, പി.ടി.എ കമ്മിറ്റി അംഗം കെ.എ. സാജിത്, മസ്ജിദുന്നൂര്‍ ഇമാം മെഹബൂബ് കൊച്ചി, ഹെല്‍ത്ത് കെയര്‍ പ്രതിനിധി ഫരീദ് സലീം എന്നിവര്‍ സംസാരിച്ചു. തുക സമാഹരണത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാരായ ഫിദ ഖദീജ, ഇസ്സത്ത് ഫൈസാന്‍ എന്നിവരടക്കം വിദ്യാര്‍ഥികൾക്ക് ചടങ്ങില്‍ ട്രോഫികള്‍ നല്‍കി അനുമോദിച്ചു. പ്രിന്‍സിപ്പൽ പി.ഐ. അസൂറ സ്വാഗതവും മാധ്യമം വൈപ്പിന്‍ ഏരിയ കോ ഓഡിനേറ്റര്‍ എ.പി. മഹ്മൂദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.