വാഹനങ്ങളുടെ അമിതവേഗം അപകടങ്ങൾ വർധിപ്പിക്കുന്നു

അപകടത്തിൽ ബൈക്ക് തകർന്നു ആലുവ: സ​െൻറ് സേേവ്യഴ്സ് കോളജിന് സമീപത്തെ റെയിൽവേ മേൽപാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക് തകർന്നു. അമിതവേഗത്തിൽ പാഞ്ഞ സ്വകാര്യബസ് ബൈക്കിനെ മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസി​െൻറ മുൻവശത്തെ വാതിലിൽ ബൈക്ക് ഹാൻഡിൽ കുരുങ്ങുകയായിരുന്നു. ബൈക്കിനെ വലിച്ചിഴച്ച് കൊണ്ടുപോയ ബസ് പാലം കഴിഞ്ഞാണ് നിർത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കായികമേള ആലുവ: ഇസ്‌ലാമിക് ഹയർ സെക്കൻഡറി സ്‌കൂൾ വാർഷിക കായികമേള ശനിയാഴ്ച ആലുവ സ​െൻറ് മേരീസ് ഹൈസ്‌കൂൾ മൈതാനിയിൽ നടക്കും. രാവിലെ ഒമ്പതിന് മാനേജർ ടി.എ. അബ്‌ദുൽ ബഷീർ പതാക ഉയർത്തും. ലോക പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.